ഫോര്‍ട്ടാലെസ: കൊളംബിയന്‍ ഗോളടിയന്ത്രം ജെയിംസ് റോഡ്രിഗസിന്റെ ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനം ബ്രസീലിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലോടെ അവസാനിക്കുമെന്ന് സൂപ്പര്‍താരം നെയ്‌മര്‍. പരിക്ക് തന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷയെ ഇല്ലാതാക്കിയിട്ടില്ലെന്നും ഇന്നത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കാനിറങ്ങുമെന്നും നെയ്‌മര്‍ പറഞ്ഞു.
കൊളംബിയന്‍ താരം ജെയിംസ് റോഡ്രിഗ്വെസ് മഹാനായ കളിക്കാരനാണ്. മികച്ച പ്രകടനത്തിലൂടെ അയാള്‍ ആരാണെന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ഗോള്‍ഡന്‍ ബൂട്ടിന് വേണ്ടിയുള്ള മത്സരത്തില്‍ അഞ്ച് ഗോളുമായി ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന താരമായി റോഡ്രിഗസ് മാറി. ക്വാര്‍ട്ടര്‍ ഫൈനലില്‍ തങ്ങളുടെ പ്രതീക്ഷകള്‍ക്ക് ഏറ്റവും വലിയ വെല്ലുവിളി സൃഷ്ടിക്കുക റോഡ്രിഗസാണെന്ന കാര്യം ശരിയാണ്. പക്ഷെ ഈ വെല്ലുവിളിയെ ബ്രസീലിന് മറികടക്കാനാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും നെയ്‌മര്‍ പറഞ്ഞു.
















