റിയോ ഡി ജനീറോ: ബ്രസീലിന്റെ മുന്‍ ഇതിഹാസതാരം സീക്കോ തന്റെ ലോകകപ്പ് ഇലവനെ തെരഞ്ഞെടുത്തു. നെയ്‌മറും മെസ്സിയും ഉള്‍പ്പെടുന്ന ഇലവനില്‍ ഹോളണ്ട് താരം വാന്‍പേഴ്‌സിക്കും ജര്‍മ്മനിയുടെ ഗോളടിയന്ത്രം തോമസ് മുള്ളര്‍ക്കും ഇടമില്ല. ബ്രസീലില്‍ നിന്ന് ഡേവിഡ് ലൂയിസും ഗുസ്താവോയും ഇടംപിടിച്ചു.
ഗോള്‍കീപ്പര്‍: ഗില്ലര്‍മോ ഓക്കാവോ (മെക്‌സിക്കോ).
പ്രതിരോധനിര: മരിയോ യെപ്‌സ് (കൊളംബിയ), മൗറീഷ്യ ഇസ്ല (ചിലി), ഡേവിഡ് ലൂയിസ് (ബ്രസീല്‍)
മധ്യനിര ലൂയിസ് ഗുസ്താവോ (ബ്രസീല്‍), ബ്രയാന്‍ റൂസ് (കോസ്റ്ററിക്ക), ഡാലി ബ്ലിന്‍ഡ് (ഹോളണ്ട്), ജെയിംസ് റോഡ്രിഗസ്( കൊളംബിയ).
മുന്നേറ്റനിര: ആര്യന്‍ റോബന്‍ (ഹോളണ്ട്), ലയണല്‍ മെസ്സി (അര്‍ജന്റീന), നെയ്‌മര്‍ (ബ്രസീല്‍).
















