മുംബൈ: പ്രമുഖ ബോളിവുഡ് താരം ജിയാഖാന്റെ ദുരുഹ മരണം സിബിഐ അന്വേഷിക്കാന്‍ മുംബയ് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റീസ് വിഎം കാനഡെ, ജസ്റ്റീസ് പിഡി കോഡെ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് അന്വേഷണം സിബിയെക്ക് കൈമാറിയത്. ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് നിഷ്പക്ഷ അന്വേഷണം നടത്തി കണ്ടെത്തണം. കോടതി പറഞ്ഞു.2013 ജൂണ്‍ മൂന്നിനാണ് 25 കാരിയായ ജിയയെ ഫഌറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ കാമുകനും പ്രമുഖ ചലച്ചിത്രതാരങ്ങളായ ആദിത്യ പഞ്ചോളി, സറീന വഹാബ് എന്നിവരുടെ മകനുമായ സൂരജ് പഞ്ചോളിക്കെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തിരുന്നു. കാമുകനുമായുള്ള വഴക്കിനെത്തുടര്‍ന്നാണ് മരണമെന്നാണ് സൂചന. പ്രേരണക്കുറ്റത്തിനാണ് സൂരജിനെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: