Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചുവന്ന ചെകുത്താന്മാര്‍ക്ക് മുന്നില്‍ അമേരിക്ക വീണു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2014, 09:39 pm IST
inSports

സാല്‍വഡോര്‍: അമേരിക്കന്‍ പോരാട്ടവീര്യത്തെ അരിഞ്ഞുവീഴ്‌ത്തി ബെല്‍ജിയം ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. എക്‌സ്ട്രാ സമയത്തേക്ക് നീണ്ട പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ചുവന്ന ചെകുത്താന്മാരെന്ന് അറിയപ്പെടുന്ന ബെല്‍ജിയത്തിന്റെ വിജയം. എന്നാല്‍ ഈ മത്സരം ഓര്‍മ്മിക്കപ്പെടുക അമേരിക്കന്‍ ഗോളി ടിം ഹൊവാര്‍ഡിന്റെ രക്ഷപ്പെടുത്തലുകളുടെയും ബെല്‍ജിയം തുലച്ചു കളഞ്ഞ അവസരങ്ങളുടെയും പേരിലായിരിക്കും. ബെല്‍ജിയം താരങ്ങള്‍ പോസ്റ്റിനെ ലക്ഷ്യംവച്ച് പറത്തിയ 15 ഷോട്ടുകളാണ് ടിം ഹൊവാര്‍ഡ് രക്ഷപ്പെടുത്തിയത്.

മത്സരത്തില്‍ പന്ത് കൂടുതല്‍ കൈവശം വെച്ചത് അമേരിക്കയായിരുന്നു. 54 ശതമാനം പന്ത് നിയന്ത്രിച്ചുവെങ്കിലും ആക്രമണങ്ങളുടെ പെരുമ്പറ മുഴക്കിയത് ബെല്‍ജിയമാണ്. മത്സരത്തിലുടനീളം 39 ഷോട്ടുകളാണ് ബെല്‍ജിയം പട അമേരിക്കന്‍ ഗോള്‍മുഖത്തേക്ക് പറത്തിയത്. ഇതില്‍ 17 എണ്ണവും ലക്ഷ്യത്തിലേക്കായിരുന്നു. എന്നാല്‍ ടിം ഹൊവാര്‍ഡ് എന്ന അമാനുഷികന്റെ പ്രകടനമാണ് ബെല്‍ജിയത്തിനും ഗോളിനുമിടക്ക് വിലങ്ങുതടിയായത്. ഇതോടെ നിശ്ചിത സമയത്ത് ഗോള്‍ നേടാന്‍ ബെല്‍ജിയത്തിന് കഴിഞ്ഞതുമില്ല. ഒടുവില്‍ എക്‌സ്ട്രാ സമയത്താണ് ഹൊവാര്‍ഡിനെ കീഴടക്കി ബെല്‍ജിയം രണ്ട് തവണ അമേരിക്കന്‍ വല ചലിപ്പിച്ചത്. 93-ാം മിനിറ്റില്‍ കെവിന്‍ ഡു ബ്രൂയാനും 105-ാം മിനിറ്റില്‍ റൊമേലു ലുകാകുവുമാണ് ബെല്‍ജിയത്തിനായി ഗോള്‍ നേടിയത്. 107-ാം മിനിറ്റില്‍ ജൂലിയന്‍ ഗ്രീന്‍ അമേരിക്കയുടെ ആശ്വാസഗോള്‍ നേടി. അമേരിക്കന്‍ താരങ്ങള്‍ 17 തവണ ബെല്‍ജിയം ഗോള്‍മുഖത്തേക്ക് പന്ത് പറത്തിയെങ്കിലും ലക്ഷ്യത്തിലേക്ക് നീങ്ങിയത് അഞ്ചെണ്ണം മാത്രം.

അര്‍ജന്റീനയാണ് ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന്റെ എതിരാളികള്‍. ഈ ലോകകപ്പില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും ആവേശകരമായ മത്സരമായിരുന്നു അമേരിക്കയും ബെല്‍ജിയവും തമ്മില്‍ നടന്നത്. യുവത്വത്തിന്റെ തിളപ്പും ചങ്കുറപ്പുമായി ലോകകപ്പിലെ കറുത്ത കുതിരകളെന്ന് പ്രവചിക്കപ്പെടുന്ന ബെല്‍ജിയവും ചോരാത്ത ആവേശവുമായി അമേരിക്കയും കളം നിറഞ്ഞപ്പോള്‍ ആവേശം പാരമ്യത്തിലെത്തി. കിക്കോഫ് മുതല്‍ അവസാന വിസില്‍ വരെ ഒരു നിമിഷം പോലും വിരസമാകാതെ കാണികളെ ആവേശത്തിലാറാടിച്ച മത്സരത്തില്‍ നിശ്ചിത സമയത്ത് ഗോള്‍ പിറക്കാതിരുന്നത് നിര്‍ഭാഗ്യം കൊണ്ടു മാത്രമാണ്.

ഇരു കൂട്ടരും ആക്രമണം മാത്രം ലക്ഷ്യമിട്ടപ്പോള്‍ രണ്ടുപേര്‍ക്കും കിട്ടി മിഡ്ഫീല്‍ഡില്‍ മേഞ്ഞു നടക്കാന്‍ ഇഷ്ടംപോലെ ഇടം ലഭിച്ചു. എപ്പോള്‍ വേണമെങ്കിലും എതിര്‍ ഗോള്‍മുഖത്തേയ്‌ക്ക് ഇരച്ചുചെല്ലാനുള്ള ഒരു അവസരം കൂടിയാണ് ഇതൊരുക്കിയത്. ആക്രമണത്തില്‍ മുന്‍തൂക്കം ബെല്‍ജിയത്തിനായിരുന്നു. ഹസാഡും ഒറിഗിയും ഡി ബ്രൂയ്‌നും ഫെല്ലാനിയുമെല്ലാം അതീവ അപകടകാരികളായിരുന്നു. കളി തുടങ്ങി ഒന്‍പതാം സെക്കന്‍ഡില്‍ തന്നെ മനോഹരമായൊരു ഗോളവസരമാണ് ഒറിഗി നഷ്ടപ്പെടുത്തിയത്. പിന്നീട് അവസരങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു. 29-ാം മിനിറ്റില്‍ ഹസാഡിന്റെ ഒരു ശ്രമം ഏറെ പണിപ്പെട്ടാണ് ഹൊവാഡ് വഴിതിരിച്ചുവിട്ടത്. 48-ാം മിനിറ്റില്‍ ഉറഗരയുടെ ഒറിഗി തുടക്കമിട്ട ഒരു നീക്കത്തിനൊടുവില്‍ ഡി ബ്രൂയാനില്‍ നിന്ന് ലഭിച്ച പന്ത് മെര്‍ട്ടെന്‍സ് ഗോളിലേയ്‌ക്ക് വഴിതിരിച്ചുവിട്ടെങ്കിലും ഹൊവാഡിനെ മറികടക്കാന്‍ കഴിഞ്ഞില്ല. 54-ാം മിനിറ്റില്‍ ഗോളെന്ന് ഉറച്ച ഒരവസരം നഷ്ടപ്പെടുത്തിയ ഒറിഗി രണ്ടു മിനിറ്റിനുള്ളില്‍ ഒരിക്കല്‍ക്കൂടി ഗോളിനടുത്തെത്തിയെങ്കിലും ഇത്തവണയും ഹൊവാഡ് വില്ലനായി. 76-ാം മിനിറ്റില്‍ ഒറിഗിയും മാര്‍ട്ടെന്‍സും ചേര്‍ന്ന് നടത്തിയ ഒരു നീക്കവും അത്ഭുതകരമായാണ് ഹൊവാഡ് രക്ഷിച്ചത്. 83-ാം മിനിറ്റി വാന്‍ ബ്യൂട്ടെന്റെ ഒരു അവസരത്തിന് മുന്നിലും ഹൊവാഡ് വന്‍മതിലായി നിലകൊണ്ടു.

അധിക സമയത്തിന്റെ തുടക്കത്തില്‍ റൊമേലു ലുകാകു പകരക്കാരനായി ഇറങ്ങിയതോടെ ബെല്‍ജിയന്‍ ആക്രമണത്തിന്റെ കരുത്തുകൂടി. രണ്ട് മിനിറ്റിനുശേഷം ബെല്‍ജിയം ആദ്യ ഗോളും നേടി. പന്തുമായി മുന്നേറിയ ലുകാകു പെനാല്‍റ്റി ബോക്‌സില്‍ വച്ച് പന്ത് കെവിന്‍ ഡു ബ്രൂയാന് കൈമാറി. പന്ത് പിടിച്ചെടുത്ത ബ്രൂയാന്റെ കരുത്തുറ്റ ഷോട്ട് അമേരിക്കന്‍ വലയില്‍ തുളച്ചുകയറി. ഗോള്‍ വീണതോടെ അമേരിക്ക ആക്രമണം ശക്തമാക്കി.

ആദ്യ ഗോളിന് വഴിയൊരുക്കിയ ലൂക്കാക്കു തന്നെയാണ് 105-ാം മിനിറ്റില്‍ ഒന്നാന്തരമൊരു ഗോളിലൂടെ രണ്ടാമതും വല ചലിപ്പിച്ചത്. ഇത്തവണ ആദ്യ ഗോളിന്റെ പ്രത്യുപകാരം എന്നപോലെ ഡി ബ്രൂയാനില്‍ നിന്ന് സ്വീകരിച്ച പന്താണ് ശക്തമായ ഒരു ഷോട്ടിലൂടെ ലൂക്കാക്കു വലയിലെത്തിച്ച് ബെല്‍ജിയത്തിന്റെ ജയം ഉറപ്പിച്ചത്. എന്നാല്‍ രണ്ട് മിനിറ്റിനിടെ അമേരിക്ക ഒരെണ്ണംതിരിച്ചടിച്ചു. ഗോള്‍മുഖത്തേയ്‌ക്ക് ഓടിയിറങ്ങുന്ന ഗ്രീനിനെ ലാക്കാക്കി ഒന്നാന്തരമൊരു പന്താണ് ബ്രാഡ്‌ലി പൊക്കിക്കൊടുത്തത്. ഓട്ടത്തിനിടെ തന്നെ വോളി പിടിച്ചെടുത്ത ഗ്രീന്‍ വായുവില്‍ വച്ചുതന്നെ അത് നെറ്റിലേയ്‌ക്ക് തിരിച്ചുവിട്ടു. ഇതോടെ ലോകകപ്പില്‍ അമേരിക്കക്ക് വേണ്ടി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന നേട്ടവും ഗ്രീനിനെത്തേടിയെത്തി.

ഒരു ഗോളടിച്ചതോടെ അമേരിക്ക ശരിക്കും ഉണര്‍ന്നു. ഒന്നാന്തരം നീക്കങ്ങള്‍ അവരുടെ ഭാഗത്ത് നിന്നുണ്ടായി. മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചിട്ടും ഫിനിഷിംഗിലെ പോരായ്‌മകള്‍ അമേരിക്കക്ക് തിരിച്ചടിയായി. ഒപ്പം സ്‌ട്രൈക്കര്‍മാരെ ഗോളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതില്‍ വിന്‍സന്റ് കംപാനി നേതൃത്വം നല്‍കിയ ബെല്‍ജിയന്‍ പ്രതിരോധവും ഒന്നാന്തരം പ്രകടനമാണ് കാഴ്ചവച്ചത്. ഇതോടെ ബെല്‍ജിയം 1986ന് ശേഷം ആദ്യമായി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

Entertainment

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

Entertainment

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

Entertainment

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

പുതിയ വാര്‍ത്തകള്‍

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.