പാരീസ്: മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്കെതിരെ അഴിമതിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രസിഡന്റായിരിക്കെ പദവി ദുരുപയോഗം ചെയ്തതിനാണ് കേസ്.
നീണ്ട ഇടവേളയ്ക്കുശേഷം സര്‍ക്കോസി രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനിരിക്കുമ്പോഴാണ് ഈ നാടകീയ സം‘വങ്ങള്‍. അന്വേഷണത്തിന്റെ ‘ാഗമായി സര്‍ക്കോസിയെ കസ്റ്റഡിയിലെടുത്ത് 15 മണിക്കൂറോളം ചോദ്യം ചെയ്തു. രാജ്യത്ത് ഇതാദ്യമായാണ് ഒരു മുന്‍ പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
രാജ്യത്തെ ഏറ്റവും വിവാദമായ അഴിമതിക്കേസിന്റെ നിയമ നടപടികളില്‍ സ്വാധീനം ചെലുത്തിയെന്നാണ് സര്‍ക്കോസിക്കെതിരായ കുറ്റം. പ്രസിഡന്റ്പദവി ദുരുപയോഗം ചെയ്തെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. പാരീസിലെ സുബര്ബ് പോലീസ് സ്റ്റേഷനിലെത്തിച്ചാണ് സര്‍ക്കോസിയെ ചോദ്യംചെയ്തത്. അഴിമതി, പദവി ദുരുപയോഗം ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് സര്‍ക്കോസിക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പ്രോസിക്യൂഷന് പിന്നീട് പ്രസ്താവനയില്‍ അറിയിച്ചു. വിചാരണക്കൊടുവില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ 10 വര്‍ഷത്തിലധികം തടവ് ശിക്ഷ സര്‍ക്കോസിക്ക് ലഭിച്ചേക്കും.
2007-ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സര്‍ക്കോസി ഉള്‍പ്പെട്ട സാമ്പത്തിക അഴിമതിക്കേസിന്റെ അന്വേഷണത്തില്‍ നിയമവിരുദ്ധമായി ഇടപെട്ടുവെന്നതാണ് കേസ്. 2017— -ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മടങ്ങിവരാമെന്ന പ്രതീക്ഷയില്‍ പദ്ധതികള്‍ മെനയുന്നതിനിടെയാണ് കേസില്‍ പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: