കോട്ടയം: ഭാരതീയ ജനതാ പാര്‍ട്ടിയുടെയും സംഘ വിവിധക്ഷേത്ര സംഘടനകളുടെയും സാമുദായിക സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ പഞ്ചായത്തില്‍ ഇന്നലെ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താല്‍ നടത്തി. പഡബ്ല്യൂഡിയും ഗ്രാമപഞ്ചായത്തും ചേര്‍ന്ന് ടൗണിനോടും ക്ഷേത്രത്തിനോടും പ്രദേശനിവാസികളോടും കാണിക്കുന്ന അവഗണനക്കെതിരെയാണ് ഹര്‍ത്താല്‍ നടത്തിയത്. ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. കടകമ്പോങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞുകിടന്നു. ഹര്‍ത്താര്‍ പിഡബ്ല്യൂഡിയും പഞ്ചായത്തും ക്ഷണിച്ചുവരുത്തിയതാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
എന്‍.വി. ബൈജു, വി.ആര്. രാജന്, അഡ്വ. മണികണ്ഠന് നായര്‍, വി.എന്‍. കേശവന് നായര്‍, ഷിന് ഗോപാല്‍, എസ്. വിഷ്ണുനാഥ്, അഡ്വ. സുനില്‍കുമാര്‍, കെ.ആര്. ഉണ്ണികൃഷ്ണന്, ജോസഫ് പട്ടിത്താനം, പി.പി.വിജയകുമാര്‍, സി. മോഹനചന്ദ്രന്, ടി.സി. സതീഷ്കുമാര്‍, ടി.ആര്. രാജേഷ്, കെ.എന്‍. റെജികുമാര്‍, സോമന് മാടപ്പാട്, രാജു എബ്രഹാം, ജോസ് കണ്ണാശേരി, വി.ബി. മധു, മനോജ് കൃഷ്ണന്, അനു ആന്ദന്ദ്, സി.ടി. രാജേഷ്, സഹാസനാമ അയ്യര്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: