വൈക്കം: കണ്ണകി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വല്ലകം അരീക്കുളങ്ങര സ്വയംഭൂ ദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തല് ഒക്ടോബര്‍ 1 മുതല്‍ 6 വരെ അന്തര്‍ദ്ദേശീയ കണ്ണകി മഹായജ്ഞം നടത്തും. വ്യാസന് അമനകര മുഖ്യയജ്ഞാചാര്യനാകും. ഇതോടനുബന്ധിച്ച് കണ്ണകി ട്രസ്റ്റ് ചെയര്മാന് പി. രാമസ്വാമി പുനലൂര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികളായി അക്കീരമണ്‍ കാളിദാസ ഭട്ടതിരി (മുഖ്യ രക്ഷാധികാരി), എം.ശരനാഥ് (ജനറല്‍ കണ്‍വീനര്‍), സുരേഷ് ബാബു വാഴകര്‍ (പബ്ലിസിറ്റി കണ്‍വീനര്‍), കൃഷ്ണന് ചെട്ടിയാര്‍ (ഫിനാന്‍സ് കമ്മറ്റി കണ്‍വീനര്‍) തുടങ്ങിയവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: