തലനാട്: അയ്യമ്പാറ ശാസ്താക്ഷേത്രത്തിന്റെ അതിര്‍ത്തിയില്‍ നിര്‍മ്മിച്ചിരുന്ന മുള്ളുവേലികള്‍ സാമൂഹ്യവിരുദ്ധര്‍ മുറിച്ച്നശിപ്പിച്ചതില് തലനാട് പഞ്ചായത്തിലെ ബിജെപി പ്രതിഷേധിച്ചു. പാലാനിയോജകമണ്ഡലം പ്രസിഡന്റ് മോഹനന് പനയ്ക്കല്‍, സാംസ്കാരിക സെല്‍ കണ്‍വീനര്‍ അനില്‍നാഥ്, കര്‍ഷകമോര്‍ച്ച ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന് നായര്‍ പരിയാത്ത്, രഘുനാഥ് ഇ.ആര്, മോഹനന് കരിപ്പാട്ടു പറമ്പില്‍, സജി കുന്നനാംകുഴിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
സാമൂഹ്യവിരുദ്ധര്‍ മുള്ളുവേലി തകര്‍ത്ത സംഭവത്തില്‍ ഹിന്ദുഐക്യവേദി മീനച്ചില്‍ താലൂക്ക്കമ്മറ്റിയും പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: