ലക്നൗ: ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ ഉത്തര്‍പ്രദേശ് നിയമസഭാ മാര്‍ച്ചിന് നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജും ടിയര്‍ഗ്യാസ്, ജലപീരങ്കി പ്രയോഗവും. ഉത്തര്‍ പ്രദേശിലെ അരാജകത്വത്തിനും കൂട്ടബലാത്സംഗങ്ങള്‍ക്കും കൊലപാതാകങ്ങള്ക്കും, ദുര്‍ഭരണത്തിനും എതിരായിട്ടാണ് ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.
മാര്‍ച്ചിനെ ടിയര്‍ ഗ്യാസ് ഷെല്‍, ലാത്തി, ജലപീരങ്കി എന്നിവ ഉപയോഗിച്ചാണ് പോലീസ് നേരിട്ടത്. കാവികൊടിയും കാവി ഷാളും തലപ്പാവും ധരിച്ച് എത്തിയ പ്രവര്‍ത്തകരില്‍ പലരും ബാരിക്കേഡുകള്‍ മറികടന്ന് നിയമസഭാ മന്ദിരത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഇവരെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. പോലീസിന്റെ ലാത്തിച്ചാര്‍ജ്ജില്‍ എന്‍ഡിടിവിയുടെ വാഹനം തകര്‍ന്നു. സര്‍ക്കാരിനെതിരായുള്ള പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് നേരിടുവാനാണ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: