ബാനു: പാകിസ്ഥാന് കരസേന വടക്കന്‍ വസീറിസ്ഥാനിലെ ഗോത്ര മേഖലയില്‍ താലിബാനെതിരെ ആക്രമണം ആരംഭിച്ചു. ഇതോടെ താലിബാന് ഭീകരര്‍ക്കെതിരെയുള്ള രണ്ടാംഘട്ട ആക്രമണത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഇന്നലെ രാവിലെ വടക്കന്‍ വസീറിസ്ഥാനിലെ പട്ടണമായ മിറാന്ഷായിലേയ്ക്ക് സൈന്യം നീങ്ങിയിരുന്നു. രണ്ടാഴ്ച നീണ്ടുനിന്ന വ്യോമാക്രമണത്തിനുശേഷമാണ് ഇപ്പോള്‍ കരസേനയുടെ ആക്രമണം തുടങ്ങിയിരിക്കുന്നത്. പീരങ്കികളും യന്ത്രതോക്കുകളുമാണ് ആക്രമണത്തിന് ഉപയോഗിക്കുന്നതെന്ന് സുരക്ഷാദ്യോഗസ്ഥര്‍ പറഞ്ഞു. മിറാന്‍ഷായിലെ ഭീകരരുടെ ഒളിത്താവളങ്ങള്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തിരുന്നു. കരസേന നടത്തിയ ആക്രമണത്തില്‍ 15 ഭീകരരെ കൊന്നിരുന്നു.
ജൂണ്‍ 15നാണ് താലിബാനെതിരെയുള്ള ആക്രമണം തുടങ്ങിയത്. അതിനുശേഷം 376 ഭീകരരെ കൊന്നിരുന്നു. ഏറ്റുമുട്ടലില്‍ 17 പട്ടാളക്കാര്‍ മരിച്ചു.
ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച അല്‍-ഖ്വയ്ദ കമാണ്ണ്ടറെ അറസ്റ്റുചെയ്തു, തഹരിക്-അല്‍-താലിബാന് പാകിസ്ഥാന് കമാന്‍ണ്ടറെ ശനിയാഴ്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടുത്തിയിരുന്നു. ആക്രമണം നടക്കുന്നതിനാല്‍ വടക്കന്‍ വസീരിസ്ഥാനിലെ 5,00,000 ത്തോളം തദ്ദേശവാസികള്‍ പലായനം ചെയ്തതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: