കോട്ടയം: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായിരിക്കുന്ന ഇറാക്കില്‍ കഴിയുന്ന മലയാളി നഴ്സുമാരുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നഴ്സുമാര്‍ സുരക്ഷിതരാണെന്നും അവര്‍ക്ക് യഥാസമയം വെള്ളവും മറ്റു സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നഴ്സുമാരെ മറ്റു രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ എത്തിച്ച് അവിടെ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന്റെ സാധ്യതകള്‍ തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: