ചെന്നൈ: തമിഴ്നാട്ടിലെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ആറാംക്ലാസില്‍ പഠിക്കുന്ന 6.44 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കായുള്ള സൗജന്യ സൈക്കിള്‍ വിതരണം ആരംഭിച്ചു. സംസ്ഥാനസര്‍ക്കാറിന്റെ കീഴിലുള്ള പദ്ധതിക്ക് 230.72 കോടിയാണ് മുതല്‍മുടക്ക്. ഈ അദ്ധ്യായനവര്‍ഷത്തെ സൗജന്യ സൈക്കിള്‍ വിതരണം സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി ജയലളിത ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം 2,86,400 ആണ്‍കുട്ടികള്‍ക്കും 3,57,600 പെണ്‍കുട്ടികള്‍ക്കുമാണ് സൗജന്യമായി സൈക്കിള്‍ നല്‍കുന്നതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: