ആലുവ: കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴില്‍ എടത്തലയില്‍ പ്രവര്‍ത്തിക്കുന്ന നാവിക ആയുധ സംഭരണശാല (എന്‍.എ.ഡി)യുടെ ചുറ്റുമതിലില്‍ നിന്ന് 1.75 കിലോമീറ്ററി (2000 വാര)ല്‍ കെട്ടിടം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നു.
പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കരുതെന്നും നിലവിലുള്ളവ ഒരു വര്‍ഷത്തിനകം പൊളിച്ച് നീക്കണമെന്നുമാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്. എടത്തല പഞ്ചായത്തിന്റെ മദ്ധ്യഭാഗത്തായി ഏകദേശം 535 ഏക്കറിലാണ് എന്‍.എ.ഡി സ്ഥിതിചെയ്യുന്നത്. ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് പഞ്ചായത്തിലെ 12 വാര്‍ഡുകളിലായി ആറായിരത്തോളം വീടുകള്‍, 50 ഓളം ആരാധനാലയങ്ങള്‍, 15 ഓളം സര്‍ക്കാര്‍ സ്വകാര്യ സ്കൂളുകള്‍, രണ്ട് കോളേജുകള്‍, പഞ്ചായത്ത് ഓഫീസ് ഉള്‍പ്പെടെ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ നീക്കംചെയ്യേണ്ടി വരും.
കളമശേരി നഗരസഭയുടെ ചെറിയൊരു ഭാഗവും നിര്‍ദ്ദിഷ്ഠ ദൂരപരിധിയില്പ്പെടും. ഈ മേഖലയിലെയും വീടുകളും മറ്റ് കെട്ടിടങ്ങള്‍ക്കും പുറമെ കളമശേരി മെഡിക്കല്‍ കോളേജ്, വ്യവസായ പാര്‍ക്ക് എന്നിവയും നീക്കം ചെയ്യണം. നിലവിലുണ്ടായിരുന്ന നൂറ് മീറ്റര്‍ അകലമെന്നതാണ് കോടതി 1.75 കിലോമീറ്ററായി ഉയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: