ബാഗ്ദാദ്: ആഭ്യന്തര സംഘര്‍ഷം തുടരുന്ന ഇറാക്കില്‍ കുടുങ്ങിയ ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി പേര്‍ഷ്യന്‍ ഗള്‍ഫ് തീരത്ത് ഇന്ത്യ യുദ്ധക്കപ്പല്‍ വിന്യസിച്ചു. ഐ.എന്‍.എസ് മൈസൂര്‍ എന്ന കപ്പലാണ് വിന്യസിച്ചിരിക്കുന്നത്. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായി നില്ക്കാന് നാവികസേന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ കപ്പല്‍ ഗള്‍ഫ് തീരത്ത് തങ്ങും.
മറ്റൊരു യുദ്ധക്കപ്പലായ ഐ.എന്‍.എസ് തര്‍കാഷ് ഏദന്‍ തീരത്തും വിന്യസിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ ഇന്ത്യാക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുകയാണ് കപ്പലുകളുടെ ദൗത്യം. വ്യോമസേനയുടെ സി 17, സി 130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനങ്ങളും തയ്യാറാക്കി നിറുത്തിയിട്ടുണ്ട്. തിരിച്ചുവരാന്‍ സന്നദ്ധത പ്രകടിപ്പിച്ച 36 ഇന്ത്യാക്കാരെയാണ് ഇതിനിടെ ഒഴിപ്പിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. ഇറാക്കിലെ വിവിധ പ്രദേശങ്ങളിലായി പതിനായിരത്തോളം ഇന്ത്യാക്കാരുണ്ടെന്നാണ് കണക്ക്.
എന്നാല്‍ ഇവരില്‍ എല്ലാവരും തന്നെ ഐ.എസ്.ഐ.എസ് ഭീകരര്‍ നടത്തുന്ന ആഭ്യന്തര സംഘര്‍ഷത്തിന്റെ ദുരിതം അനുഭവിക്കുന്നവരല്ല.
അതിനിടെ ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദില്‍ അമേരിക്കയുടെ ആളില്ലാ യുദ്ധവിമാനങ്ങള്‍ വട്ടമിട്ട് പറക്കാന്‍ തുടങ്ങി. തലസ്ഥാനമായ ബാഗ്ദാദില്‍ അമേരിക്കന്‍ സൈനികരുടെയും നയതന്ത്രജ്ഞരുടെയും സുരക്ഷയ്ക്ക് വേണ്ടിയാണ് ഡ്രോണ്‍ അയച്ചത്. എന്നാല്‍ വിമാനത്തില്‍ നിന്ന് ഇതുവരെ ആക്രമണം ഉണ്ടായിട്ടില്ലെന്ന് യു.എസ് അധികൃതര്‍ പറഞ്ഞു.
ഡ്രോണ്‍ വിമാനങ്ങള്‍ സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്ന കാര്യം പെന്റഗണും സ്ഥിരീകരിച്ചു. വിമാനത്തില്‍ ബോംബുകളും മിസൈലുകളും ഉണ്ടെങ്കിലും ആവശ്യമെങ്കില്‍ മാത്രമെ അവ പ്രയോഗിക്കുകയുള്ളൂവെന്ന് പെന്റഗണ്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അതിനിടെ മുന്‍ പ്രസിഡന്റ് സദ്ദാം ഹുെൈസന്റെ ജന്മനാടായ തിക്രിത് ഭീകരരില്‍ നിന്ന് തിരികെ പിടിക്കാന്‍ ഇറാക്ക് സൈന്യം ശ്രമം തുടങ്ങി.
ആയിരക്കണക്കിന് വരുന്ന സൈനികരെ തിക്രിതില്‍ വിന്യസിച്ചിട്ടുണ്ട്. ടാങ്കുകളും ബോംബ് നിര്‍വീര്യ യൂണിറ്റുകളും അടക്കമുള്ള സര്‍വ സന്നാഹങ്ങളുമായാണ് ഇറാക്ക് സൈന്യം എത്തിയിരിക്കുന്നത്. തിക്രിതില്‍ വ്യോമാക്രമണവും നടത്തുന്നുണ്ട്. ജൂണ്‍ 11നാണ് തിക്രിത് സുന്നി ഭീകരര്‍ പിടിച്ചത്. തിക്രിത് തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായി സൈനികര്‍ അവിടത്തെ ഒരു യൂണിവേഴ്സ്റ്റി ക്യാമ്പസില്‍ ആക്രമണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: