കൊച്ചി: തൃക്കാക്കരയും കൊച്ചിന് കോര്‍പ്പറേഷനുമായി ബന്ധിപ്പിക്കുന്ന ഇടപ്പള്ളി തോടിനു മുകളിലുള്ള മരോട്ടിച്ചോട് പാലം അപകടഭീഷണിയിലാണ്. അതിനു താഴെ അനധികൃതമായി തോട് കയ്യേറി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ ഇടപെട്ട് നിര്‍ത്തിവെയ്പിച്ചു.
പാലത്തിന്റെ കൈവരികള്‍ തകര്‍ന്നിട്ട് നാളുകളായി. ഒരു പരാതിക്കും ബന്ധപ്പെട്ട അധികാരികള്‍ നടപടി കൈക്കൊണ്ടില്ല. രണ്ടു വിദ്യാലയങ്ങളും പള്ളികളും ക്ഷേത്രങ്ങളും ആശുപത്രികളും ഉള്ള ഇടപ്പള്ളി ഭാഗത്തേക്ക് ജനങ്ങള്‍ ഈ പാലം വഴിയാണ് യാത്ര ചെയ്യുന്നത്.
നാഷണല്‍ ഹൈവേ പാലം വീതി കൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനോട് അനുബന്ധിച്ച് നിരവധി വാഹനങ്ങള്‍ ഈ വഴി ഉപയോഗിക്കുന്നു. അതിനാല്‍ എത്രയും പെട്ടെന്ന് ബന്ധപ്പെട്ട അധികാരികള്‍ നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: