കൊച്ചി: അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഹ്യദ്രോഗവിഭാഗത്തിന്റെ ആഭിമുഖ്യത്തില്ഹ്യദയ രക്തധമനിരോഗങ്ങളെക്കുറിച്ച് എകദിന സെമിനാര്‍ ജൂണ്‍ 28നു ശനിയാഴ്ച്ച അമൃത ആശുപത്രിയില്‍ വച്ചു നടത്തും. സെമിനാറിന്റെ ഉല്‍ഘാടനം ശനിയാഴ്ച്ച കാലത്ത് 10.00 നു അമൃത സ്കൂള്‍ ഓഫ് മെഡിസിന് പ്രിന്‍സിപ്പല്‍ ഡോ:പ്രതാപന് നായര്‍ നിര്‍വഹിക്കും.
രക്തക്കുഴലുകളിലെ തടസ്സം നീക്കുന്നതിനുള്ള സ്റ്റെന്റ് ഗ്രാഫ്റ്റിങ്ങ്, മഹാധമനികള്‍ക്കുണ്ടാകുന്ന വീക്കം, വികാസം മുതലായവമൂലമുള്ളഅയോര്ട്ടിക് അനുറിസത്തിനുള്ള നൂതന ചികിത്സാരീതികളെക്കുറിച്ചും താക്കോല്‍ ദ്വാര ശസ്ര്താക്രിയാരീതികളായ എന്‍ഡോവാസ്ക്കുലര്‍ സ്റ്റെന്ഡിങ്ങ്, ഹൈബ്രിഡ്, ചിമ്നി ടെക്നിക്ക് തുടങ്ങിയ നൂതന ചികിത്സാരീതികളെക്കുറിച്ചും വിദഗ്ദ്ധര്‍ സെമിനാറില്‍ സംസാരിക്കും
കാര്‍ഡിയോളജി വിഭാഗം ഡോ:എം.വിജയകുമാര്‍ ഡോ:സി.രാജീവ്, ഡോ:നവീന്മാത്യു, കാര്‍ഡിയോവാസ്ക്കുലര്‍ തൊറാസിക് സര്ജന് ഡോ:ശിവ്.കെ നായര്‍ അമ്യത ഹോസ്പിറ്റല്‍ എന്നിവര്‍ വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ദേശീയ അന്തര്‍ദേശീയ ഹ്യദ്രോഗ ചികിത്സാ വിദഗ്ദ്ധന്മാര് സമ്മേളനത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: