മലപ്പുറം: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികളടക്കം നാല് പേര് മരിച്ചു. റിയാദിലെ അല്‍ ഖര്‍ജിലാണ് അപകടം നടന്നത്.
മലപ്പുറം സ്വദേശികളായ അലവിക്കുട്ടി (55), മമ്മു (45), കുഞ്ഞിമോന് (41) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച വാനിന് പിന്നില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്.
ആന്ധ്രാപ്രദേശ് സ്വദേശിയായ മുഹമ്മദ് സാജിദും അപകടത്തില്‍ മരണമടഞ്ഞു. ഇന്ന് പുര്‍ച്ചെയാണ് സംഭവം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: