തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ പ്രവര്‍ത്തി ദിവസം ആറില്‍ നിന്നും അഞ്ചാക്കി കുറച്ചു.
വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുറബ്ബ് നിയമസഭയിലാണ് പ്രവര്‍ത്തി ദിവസങ്ങള്‍ അഞ്ചാക്കി കുറച്ച വിവരം അറിയിച്ചത്.
ജൂലൈ ഒന്ന് മുതല്‍ തീരുമാനം നടപ്പാകും. തിങ്കള്‍ മുതല്‍ ശനിവരെയുള്ള പ്രവര്‍ത്തി ദിനങ്ങള്‍ ഇനി സാധരണ സ്കുള് ദിനങ്ങളെ പോലെ തന്നെ വെള്ളിയാഴ്ച വരെ മാത്രമെ ഉണ്ടാകൂ. ലബ്ബ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മേഖലകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കുന്നതിനുവേണ്ടിയാണ് പ്രൊഫ. പി.ഒ.ജെ.ലബ്ബ അധ്യക്ഷനായ കമ്മീഷനെ നിയമിച്ചത്. പ്രൊഫ. ജോര്‍ജ് ഓണക്കൂര്‍, കെ.ജി.സുകുമാരപിള്ള, പ്രൊഫ. കെ.എ.ഹാഷിം എന്നിവര്‍ ആയിരുന്നു അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: