പാലക്കാട്: ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്, ഐടിഐ എന്നീ സ്ഥാപനങ്ങളിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് ശ്രമം നടത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്. ഇന്‍സ്ട്രുമെന്റേഷനില്‍ നിലനില്‍ക്കുന്ന സാമ്പത്തിക മരവിപ്പടക്കമുള്ള അടിയന്തിര പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ചുമതലയുള്ള മന്ത്രിയെ നേരില്‍കണ്ട് അഭ്യര്‍ത്ഥിക്കും.
കമ്പനിയുടെ നിലനില്പ്പിനാവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും തൊഴിലാളി പ്രതിനിധികള്‍ക്കും മാനേജ്മെന്റിനും അദ്ദേഹം ഉറപ്പു നല്കി.
കഞ്ചിക്കോട്ടെ ഐടിഐയില്‍ ശമ്പളം മുടങ്ങുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി സത്വര നടപടിസ്വീകരിക്കാന്‍ ആവശ്യപ്പെടുമെന്ന്് കഞ്ചിക്കോട് ഐടിഐയും ഇ്ന്സ്ട്രുമെന്റേഷനും സന്ദര്‍ശിച്ച അദ്ദേഹം വ്യക്തമാക്കി. ബിജെപി ദേശീയ സമിതി അംഗം എന്‍.ശിവരാജന്, ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറി പി.ഭാസി, എ.കെ.ഓമനക്കുട്ടന്, ജയപ്രകാശ്, സുധാകരന്, എ.പി.മോഹനന്, കെ.സി.സുരേഷ് തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: