ആലപ്പുഴ:പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് സിപിഎം, എസ്എന്‍ഡിപിയുമായി അകലുന്നു. എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ പിന്നാക്ക സംഘടനകളെ ഉള്‍പ്പെടുത്തി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കം തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് സിപിഎം നേതൃത്വം. കടുത്ത ഭാഷയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ഗോവിന്ദന് വിമര്‍ശിച്ചത് ഇതിന്റെ ഭാഗമാണ്.
20ല്‍ അധികം പിന്നാക്ക സാമുദായിക സംഘടനകളെ ഉള്‍പ്പെടുത്തിയാണ് പുതിയ രാഷ്ട്രീയപാര്‍ട്ടിക്ക് എസ്എന്‍ഡിപി നേതൃത്വം രൂപം നല്കാന് ഒരുങ്ങുന്നത്. ഈ രാഷ്ട്രീയപാര്‍ട്ടി ശക്തിപ്രാപിച്ചാല്‍ അത് ഏറ്റവുമധികം ബാധിക്കുക തങ്ങളെയാകുമെന്ന് സിപിഎം നേതൃത്വം വിലയിരുത്തുന്നു. കാരണം, സിപിഎമ്മിന്റെ അടിത്തറ തന്നെ ഈഴവസമുദായത്തില്‍പ്പെട്ടവരാണ്. കേരള പീപ്പിള്‍സ് ഫ്രണ്ടിലേക്ക്, സിപിഎമ്മില്‍ വിശ്വസിക്കുന്ന ശ്രീനാരായണീയരില്‍ ഒരു ന്യൂനപക്ഷമെങ്കിലും ചേര്‍ന്നേക്കാമെന്നും സിപിഎം ഭയക്കുന്നു.
വിദൂര ഭാവിയില്‍ ബിജെപിയുമായി ചേര്‍ന്ന് കേരള പീപ്പിള്‍സ് ഫ്രണ്ട് മുന്നണി ബന്ധം സ്ഥാപിക്കാനും അതിലൂടെ അവര്‍ ഇടതുപക്ഷത്തിനു ബദലാകാന്‍ സാധ്യതയണ്ടെന്നും സിപിഎം വിലയിരുത്തുന്നു. അത്തരത്തില്‍ സംഭവിച്ചാല്‍ അത് സിപിഎമ്മിന്റെ അടിത്തറ ഇളക്കുമെന്നും അവര്‍ ഭയക്കുന്നു. വരുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കാനാണ് കേരള പീപ്പിള്‍സ് ഫ്രണ്ട് ആലോചിക്കുന്നത്. അത് സിപിഎം സ്ഥാനാര്‍ഥികളുടെ വിജയസാധ്യതയെ ബാധിക്കുമെന്നും നേതൃത്വം കണക്ക്കൂട്ടുന്നു. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെയാണ് തങ്ങളുമായി ഊഷ്മളബന്ധം സൂക്ഷിച്ചിരുന്ന എസ്എന്‍ഡിപിയെ തള്ളിപ്പറയാന്‍ സിപിഎം തീരുമാനിച്ചതത്രെ.
പക്ഷെ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് പാര്‍ട്ടി ജില്ലാ നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി നേതൃത്വം ജില്ലയില്‍ എല്‍ഡിഎഫിനെ പ്രത്യക്ഷമായിത്തന്നെ സഹായിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വെള്ളാപ്പള്ളിക്കെതിരെയുള്ള ഇപ്പോഴത്തെ നിലപാട് നന്ദികേടാണെന്ന് ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: