തൃശൂര്‍: ആറന്മുള വിമാനത്താവളത്തിന്റെ കാര്യത്തില്‍ നിയമം മറികടന്ന് ഒന്നും ചെയ്യില്ലെന്ന് ബിജെപി നേതാക്കള്‍ക്ക് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ ഉറപ്പു നല്കി. ജനങ്ങളുടെ ആശങ്ക ദൂരീകരിച്ച് മാത്രമേ ഏത് കാര്യവും പ്രാവര്‍ത്തികമാക്കുകയുള്ളൂ. ഗാഡ്ഗില്‍-ആറന്മുള വിഷയവുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്രമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു.
അനധികൃത ക്വാറികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇതിനുവേണ്ടി ആധുനിക സാങ്കേതിക നടപടികള്‍ കൈക്കൊള്ളണമെന്നും നിവേദനത്തില്‍ അഭ്യര്‍ഥിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് താമരശേരി അതിക്രമങ്ങളെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവരണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്, സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ അഡ്വ.ബി. ഗോപാലകൃഷ്ണന്, ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, പി. ഗോപിനാഥ്, ഇ.എം. ചന്ദ്രന്, ഉല്ലാസ് ബാബു എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.
ബിജെപി അഖിലേന്ത്യാ സെക്രട്ടറി പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍.രാധാകൃഷ്ണന്, കെ.സുരേന്ദ്രന് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സംസ്ഥാന സെക്രട്ടറി എ.ജി.ഉണ്ണികൃഷ്ണന്, സംസ്ഥാന സമിതിയംഗങ്ങളായ ഷാജി ആര്.നായര്‍, കെ.ജി.മുരളീധരന് എന്നിവരും നിവേദനം നല്കി. ആലുവാ ഗസ്റ്റ് ഗൗസില്‍ എത്തിയാണ് ബിജെപി പ്രതിനിധി സംഘം നിവേദനം സമര്‍പ്പിച്ചത്. ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട് കെജിഎസ് ഗ്രൂപ്പ് നടത്തുന്ന എല്ലാ ശ്രമങ്ങളേയും കേന്ദ്രസര്‍ക്കാര്‍ തടയണമെന്നും നിവേദനത്തിലുണ്ട്.
മലയോര ജില്ലയില്‍ വിമാനത്താവളം ആവശ്യമെങ്കില്‍ മംഗലാപുരം മാതൃകയില്‍ ടേബിള്‍ടോപ്പ് എയര്പോര്ട്ടിനെകുറിച്ച് ചിന്തിക്കാവുന്നതാണ്. എന്നാല്‍ ആറന്മുളയില് കെജിഎസ് ഗ്രൂപ്പ് വിമാനത്താവളവുമായി ബന്ധപ്പെട്ട് നടത്തുന്ന തുടര്‍ നീക്കങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്നും ഇതിന് സര്‍ക്കാര്‍ അംഗീകാരം നല്‍കരുതെന്നും കേന്ദ്രമന്ത്രിയ്ക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: