തൃശൂര്‍: വടക്കുംനാഥെന്റ പരമപവിത്രമായ മണ്ണില്‍ നിന്ന് ഇനി ജന്മഭൂമിയും. നിറഞ്ഞു കവിഞ്ഞ, സദസിനെ സാക്ഷിയാക്കി ജന്മഭൂമിയുടെ ആറാമത് എഡിഷന് തൃശൂരില്‍ തുടക്കമായി.
തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കറാണ് തൃശിവപേരൂര് എഡിഷന് ഉദ്ഘാടനം ചെയ്തത്.
ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന് മന്ത്രി ജാവ്ദേക്കര്‍ പത്രത്തിന്റെ ആദ്യകോപ്പി കൈമാറിയപ്പോള്‍ മൂന്ന് പതിറ്റാണ്ടിന്റെ മഹത്തായ പാരമ്പര്യമുള്ള ജന്മഭൂമി കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തിന് മറ്റൊരു തിലകക്കുറി കൂടിയാവുകയായിരുന്നു. തൃശിവപേരൂര് നഗരം സാക്ഷ്യംവഹിച്ച വര്‍ണാഭമായ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ ടൗണ്‍ഹാളിലേക്ക് ഒഴുകിയെത്തി. കക്ഷി രാഷ്ട്രീയ, ജാതി, മത ചിന്തകള്‍ക്കതീതമായി എത്തിയ വന്‍ ജനാവലി തൃശിവപേരൂര് മഹാനഗരത്തിന്റെ മഹത്തായ സാംസ്കാരിക പാരമ്പര്യത്തിന് മാറ്റുകൂട്ടി. ടൗണ്‍ഹാളിന് ഇത് ഒരു പുത്തന്‍ അനുഭവമായി മാറുകയും ചെയ്തു.
മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഒ. രാജഗോപാല്‍ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ തൃശൂര്‍ എംപി: സി.എന്‍. ജയദേവന്, ചാലക്കുടി എംപി ഇന്നസെന്റ്, ആലത്തൂര്‍ എംപി: പി.കെ. ബിജു, ബിജെപി ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, ജന്മഭൂമി ചെയര്മാന് കുമ്മനം രാജശേഖരന്, മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്, ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്, പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാര്‍, പ്രബുദ്ധ കേരളം പത്രാധിപര്‍ സ്വാമി സദ്ഭവാനന്ദ, മാടമ്പ് കുഞ്ഞുക്കുട്ടന്, കെ.ബി. ശ്രീദേവി, ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് പി.എസ്. പട്ടാഭിരാമന്, കെത്രിഎ സംസ്ഥാന പ്രസിഡന്റ് ജെയിംസ് വളപ്പില, പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. പത്മനാഭന്, ബിഎംഎസ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ.സി.കെ. സജിനാരായണന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി.വി. സെബാസ്റ്റ്യന്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ പി. അരവിന്ദാക്ഷന്, എ.കെ. വിജയന്, മുതിര്‍ന്ന ബിജെപി നേതാവ് എന്‍.ഐ. ധര്മപാലന് എന്നിവരെ കുമ്മനം രാജശേഖരന് ഉപഹാരം നല്കി ആദരിച്ചു. ജന്മഭൂമി മാനേജിംഗ് കമ്മറ്റി കണ്‍വീനര്‍ സി. സദാനന്ദന് മാസ്റ്റര്‍ സ്വാഗതവും പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ വി. ശ്രീനിവാസന് നന്ദിയും പറഞ്ഞു. ഏലൂര്‍ ബിജുവിന്റെ സോപാനസംഗീതത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. യമുനാ ഭാരതി പ്രാര്‍ത്ഥനാ ഗീതം ആലപിച്ചു. ചടങ്ങിനെത്തിയ വിശിഷ്ടാതിഥികളെ പഞ്ചവാദ്യത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ വരവേറ്റു. ജന്മഭൂമിയുടെ ഉപഹാരമായി ആറന്മുള കണ്ണാടി പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോനും, തൃശൂര്‍ പൗരാവലിയുടെ ഉപഹാരം ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് ജി. മഹാദേവനും മന്ത്രി ജാവ്ദേക്കര്‍ക്ക് സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: