കൊച്ചി: ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ അഭിപ്രായങ്ങളും പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി ജാവ്ദേക്കര്‍. ഏഴു സംസ്ഥാനങ്ങളെ ബാധിക്കുന്ന പ്രശ്നമാണ് ഇത്. എന്നാല്‍ കേരളത്തില്‍ നിന്നാണ് ഏറ്റവുമധികം പരാതികള്‍ വന്നിട്ടുള്ളത്. മഹാരാഷ്ട്രയിലെ രണ്ടായിരത്തിലേറെ ഗ്രാമങ്ങള്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ വരും.
കേരളത്തില്‍ വെറും 120 ഗ്രാമങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടിന്റെ പരിധിയില്‍ വരുന്നത്. എന്നിട്ടും മഹാരാഷ്ട്രയില്‍ നിന്ന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ പരാതികള്‍ കേരളത്തില്‍ നിന്ന് ലഭിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
പരിസ്ഥിതി സംരക്ഷണം സര്‍ക്കാരിന്റെ അജണ്ടയാണ്. എന്നാല്‍ സര്‍ക്കാര്‍ വികസനത്തിനും തുല്യ പ്രാധാന്യമാണ് നല്‍കുന്നത്. സംതുലിതമായ സമീപനമാകും ഇക്കാര്യത്തില്‍ നടപ്പിലാക്കുക. ആറന്മുള വിമാനത്താവളത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുകൂലമാണെന്ന കെ.ജി.എസ് ഗ്രൂപ്പിന്റെ അവകാശ വാദം ജാവ്ദേക്കര്‍ തള്ളിക്കളഞ്ഞു. ഇക്കാര്യത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: