മുംബയ്: ഐ.പി.എല്‍ ടീമായ കിംഗ്സ് ഇലവന് പഞ്ചാബിന്റെ ഉടമസ്ഥരിലൊരാളായ പ്രീതി ടീമിന്റെ ഓഹരികള്‍ വില്‍ക്കുന്നു എന്ന വാര്‍ത്ത നിഷേധിച്ചു. വിവാദത്തില്‍ നിന്ന് രക്ഷപെടാനും മുന്‍കാമുകനായ നെസ് വാഡിയ കൂടി ഉള്‍പ്പെട്ട കിംഗ്സ് ഇലവന് പഞ്ചാബിന്റെ ഉടമസ്ഥ സ്ഥാനത്ത് തുടരാന്‍ താല്പര്യമില്ലെന്നും സിന്റ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ വിവാദം വലിയ വാര്‍ത്തയായി കത്തിപ്പടര്‍ന്നതോടെ ടീമിന്റെ ഓഹരികള്‍ വില്ക്കാന്താല്പ്യമില്ലെന്ന് പ്രീതി സിന്റ ഇന്നലെ രാത്രി വെളിപ്പെടുത്തി. ട്വിറ്ററിലൂടെയാണ് സിന്റെ പുതിയ നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയില്‍ ചര്‍ച്ച ചെയ്യാന്‍ മറ്റ് നിരവധി വിഷയങ്ങളുണ്ടെന്നും തന്റെ സ്വകാര്യ ജീവിതം ചര്‍ച്ച ചെയ്യുന്നത് ഒഴിവാക്കണമെന്നുമാണ് പ്രീതി സിന്റ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്.
കഴിഞ്ഞ ആഴ്ച്ചയാണ് പ്രീതി സിന്റ മുന്‍കാമുകനും പ്രമുഖ വ്യവസായിയുമായ നെസ് വാഡിയയ്ക്കെതിരെ പീഡന പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: