ആലപ്പുഴ: ഇലക്ട്രിക്പോസ്റ്റ് നിര്‍മ്മിക്കുന്നത് കുടക്കമ്പി ഉപയോഗിച്ച്, അപകടങ്ങള്‍ പതിവാകുന്നു. ചെറിയ കാറ്റില്‍ പോലും വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു വീഴുകയാണ്. കെഎസ്ഇബി ഉന്നതരുടെ ഒത്താശയോടെയാണ് പോസ്റ്റ് നിര്‍മാണത്തില്‍ ക്രമക്കേട് നടക്കുന്നത്.
ഇതിനാല്‍ പരാതികളോട് പ്രതികരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. കഴിഞ്ഞ ദിവസം തൈക്കാട്ടുശ്ശേരി പഞ്ചായത്തില്‍ ചുടുകാട്ടുംപുറം-ചൂരമന റോഡില്‍ മൂന്ന് പോസ്റ്റുകളാണ് ഒടിഞ്ഞു വീണത്. ഒടിഞ്ഞ് വീണ് പോസ്റ്റുകള്‍ നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് കുടക്കമ്പിയേക്കാള് കനം കുറഞ്ഞ കമ്പി ഉപയോഗിച്ചാണ് പോസ്റ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് വ്യക്തമായത്. നാട്ടുകാര്‍ ഇക്കാര്യം കെഎസ്ഇബി ഉദ്യോഗസ്ഥരോട് പറഞ്ഞപ്പോള്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് മറുപടി നല്‍കിയത്. പോസ്റ്റുകള്‍ നിര്‍മ്മിക്കുന്നതില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി വ്യക്തമായിട്ടും നടപടിയെടുക്കാത്തതില്‍ ദുരൂഹതയുണ്ട്. സംസ്ഥാനത്ത് റോഡരികുകളിലും മറ്റും കുഴിച്ചിട്ടിരുക്കുന്ന ബഹുഭൂരിപക്ഷം വൈദ്യുതി പോസ്റ്റുകളുടെയും അവസ്ഥ ഇതു തന്നെയാണ്. കാലവര്‍ഷം ശക്തമാകുന്നതോടെ വന്‍ അപകട പരമ്പരകള്‍ക്ക് ഇത് ഇടയാക്കുമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: