തിരുവനന്തപുരം: പരിസ്ഥിതി-സാമൂഹിക സംരക്ഷണത്തിനുള്ള ബി.ആര് അംബേദ്ക്കര്പുരസ്കാരം ജന്മഭൂമി കളമശേരി ലേഖകന്‍ ഏലൂര്‍ ഗോപിനാഥ് ഗവര്‍ണര്‍ ഷീലാദീക്ഷിതില് നിന്ന് ഏറ്റുവാങ്ങി. ഇന്ത്യന്‍ ഭരണഘടന ഡോ.അംബേദ്ക്കറുടെ ഏറ്റവും വലിയ സംഭാവനയാണെന്ന് ഗവര്‍ണര്‍ ഷീലാദീക്ഷിത് പറഞ്ഞു. ഓള് ഇന്ത്യാ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്സി/എസ്ടിഓര്ഗനൈസേഷന് ആണ് അംബേദ്ക്കര്‍ പുരസ്കാര ഏര്‍പ്പെടുത്തിയത്
ഒ.അബ്ദു റഹ്മാന്, ടി. ചാമിയാര്, എം.ജി. ഡോ. എന്‍. ജയകുമാര്‍, ദീപിക റിപ്പോര്‍ട്ടര്‍ റിച്ചാര്‍ഡ് ജോസഫ്, ഡോ. അസീസ് തരുവണ, ഭൂസമര നായകന് ശ്രീരാമന് കൊയ്യോന്‍, പ്രൊഫ. നാരായണ കൈമള്‍, തിരുവാതിര നാട്യറാണി മാലതി ജി. മേനോന് എന്നിവരും പുരസ്കാരം ഏറ്റുവാങ്ങി. കെ. രാമന്‍കുട്ടി, എന്‍. മണിയപ്പന്, പി.കെ. രാമലിംഗം, ് കുറ്റിപ്പുറത്ത് ഗോപാലന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: