കൊച്ചി: ഇന്ത്യയിലെ പ്രമുഖ ആഭരണ വ്യാപാരികളായ ഭീമ അവരുടെ വനിതാ ജീവനക്കാര്‍ക്കായി “വിമെന്‍ ഇന്‍ സേര്‍ച്ച് ഓഫ് എക്സലന്‍സ്” (വൈസ്) എന്ന സ്ത്രീശാക്തീകരണ പദ്ധതി തുടങ്ങുന്നു. മാനേജീരിയല്‍ ജോലികളില്‍ സ്ത്രീപങ്കാളിത്തം ഉയര്‍ത്താനും അവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുമുള്ള സംരംഭമാണ് ഭീമ വൈസ്.
“സ്ത്രീയുടെ കഴിവുകള്‍ക്ക് എക്കാലവും ഞങ്ങള്‍ പ്രഥമ പരിഗണനയാണ് നല്‍കിയിട്ടുള്ളത്. ജ്വല്ലറി മേഖലയില്‍ ആദ്യമായി വനിതകള്‍ക്ക് തൊഴില്‍ നല്കിയതും ഇന്ന് ഏറ്റവും കൂടുതല്‍ വനിതാ ജീവനക്കാര്‍ക്ക് ജോലി നല്‍കുന്നതും ഭീമയാണ്,” ഭീമ ജൂവല്‍സ് (കൊച്ചി) ചെയര്മാന് ബി. ബിന്ദുമാധവ് പറഞ്ഞു.
“വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിലുപരി അവരെ ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് ഉയര്‍ത്താന്‍ കഴിയുംവിധം പരിശീലിപ്പിക്കുക എന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. ഭീമ വൈസിലൂടെ ഇത് നിറവേറ്റാനാവും. പൂര്‍ണമായും വനിതകളുടെ നിയന്ത്രണത്തിലുളള ഷോറൂം എന്നതാണ് ആത്യന്തിക ലക്ഷ്യം,” എച്ച്ആര്‍ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് കൂടിയായ ഭീമ ജൂവല്‍സ് (കൊച്ചി)ഡയക്ടര്‍ അക്ഷത ബിന്ദു മാധവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: