കൊച്ചി: കൊച്ചിയില്‍ നിന്നും ലണ്ടനിലേക്കുള്ള ലാല്‍ജോസിന്റെയും സംഘത്തിന്റെയും സമാധാന സന്ദേശ യാത്ര തുടങ്ങി. തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നിന്നായിരുന്നു യാത്ര. സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിദ്ധ്യവും ഉണ്ടായിരുന്നു. നിവിന്‍ പോളി, നമിത പ്രമോദ്, ബിജിബാല്‍, അനൂപ് മേനോന്, നജീം അര്‍ഷാദ്, നാദിര്‍ഷ, സമീറ സനീഷ്, സാദിക്ക്, അഫ്സല് യൂസഫ് എന്ന്ിവര് ചേര്‍ന്ന്് യാത്രയുടെ ഫ്ലാഗ് ഓഫ് നിര്‍വ്വഹിച്ചു. സിനിമാ രംഗത്തു നിന്നുള്ള മറ്റ് പ്രമുഖരും ലാല്‍ജോസ് ഉള്‍പ്പെടെയുള്ള യാത്രികരുടെ കുടുംബാംഗങ്ങളും സംഘത്തെ യാത്ര അയയ്ക്കുന്നതിനായി എത്തിയിരുന്നു.
സഞ്ചാരിയും എഴുത്തുകാരനുമായ സുരേഷ് ജോസഫ്, പത്രപ്രവര്‍ത്തകനായ ബൈജു.എന്‍.നായര്‍ എന്നിവരാണ് ലാല്‍ജോസിന്റെ സഹയാത്രികരായുള്ളത്. ഫോര്‍ഡ് എന്‍ഡവര്‍ കാറിലാണ് യാത്ര. 75 ദിവസം നീളുന്ന യാത്രയില്‍ ഏഷ്യ, യൂറോപ്പ് വന്‍കരകളിലായി 27 രാജ്യങ്ങളാണ് സംഘം സന്ദര്‍ശിക്കുക. നേപ്പാള്‍, ചൈന, കിര്‍ഗിസ്ഥാന്‍, കസാഖിസ്ഥാന്‍, റഷ്യ, ഫിന്‍ലാന്‍ഡ്, പോളണ്ട്, ഇറ്റലി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ മഹാത്മാഗാന്ധിയുടെ പേരിലുള്ള റോഡുകളിലൂടെയാണ് യാത്ര നീങ്ങുക. കന്യാകുമാരി, നാഗ്പൂര്‍, ഗൊരഖ്പൂര്‍ വഴി നേപ്പാള്‍, തിബറ്റ് കടന്ന് ചൈനയിലൂടെയാണ് യാത്ര.
യാത്രാ പ്രേമികള്‍ക്ക് പ്രചോദനമാകുക, സമാധാന സന്ദേശം പകരുക എന്നിവയാണ് യാത്രയുടെ ലക്ഷ്യം. ഗാന്ധി പ്രതിമകളില്‍ പൂക്കളര്‍പ്പിക്കാനും യാത്രയ്ക്കിടയില്‍ സമയം കണ്ടെത്തും. ഓരോ രാജ്യത്തെയും ഇന്ത്യന്‍ സ്ഥാനപതികളുമായി ഇവര്‍ ബന്ധപ്പെട്ടശേഷം നിയമപ്രശ്നങ്ങളെല്ലാം ശരിയാക്കിയിട്ടുണ്ട്. തിരിച്ചുവന്ന ശേഷം യാത്രാനുഭവങ്ങളുടെ പുസ്തകവും വീഡിയോയും പ്രസിദ്ധീകരിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. ഇവര്‍ ലണ്ടനില്‍ എത്തുമ്പോഴേക്കും ഏകദേശം 24,000 കിലോമീറ്ററുകള്‍ പിന്നിട്ടിരിക്കും. ഏഷ്യ, യൂറോപ്പ് ഭൂഖണ്ഡങ്ങളിലായി നടത്തുന്ന യാത്രക്ക് ചെലവ് വരുന്നത് 75 ലക്ഷം രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: