തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക്ലിസ്റ്റുവന്നു. 585.8495 സ്കോറുമായി മലപ്പുറം അരിയല്ലൂര്‍ പേരത്തറ വീട്ടില്‍ പി. റിതുലിനാണ് ഒന്നാംറാങ്ക്. മലപ്പുറം ആയപ്പള്ളി കല്ലുവളപ്പില്‍ വീട്ടില്‍ എ.കെ. സഫീലിനാണ് രണ്ടാംറാങ്ക്- (സ്കോര്‍-583.5100). കൊല്ലം മൈനാഗപ്പള്ളി കുമ്പളത്ത് തറയില്‍ ജി.എസ്. ഹരദേവ് (578.8808) മൂന്നാമതെത്തി. ആദ്യപത്ത് റാങ്കുകളും ആണ്‍കുട്ടികള്‍ക്കാണ്.
കൊച്ചി എളമക്കര അടയാത്ത് ലെയ്നില്‍ നിതിന്‍ എം. പൈ (578.1993), കൊച്ചി കടവന്ത്ര പേള്‍ ബേ അപ്പാര്‍ട്ട്മെന്റില്‍ വിവേക് ജേക്കബ് മത്തായി (576.5710), മലപ്പുറം തിരൂര്‍ കണ്ടത്ത് വീട്ടില്‍ കെ. ഫര്സിന് (573.4114), കണ്ണൂര്‍ പയ്യന്നൂര്‍ തെള്ളിയില്‍ വീട്ടില്‍ അലന് തെള്ളിയില്‍ അഗസ്റ്റിന് (572.9143), മലപ്പുറം വാഴയൂര്‍ പാറപ്പുറത്ത് കുഴിയില്‍ കെ.വി. മുഹമ്മദ് അഹ്്സാന്‍ (571.1365), കര്‍ണാടക മൈസൂര്‍ ആര്‍എംപി കോളനി 223 ബില്ലിഗിരിയില് എസ്. പ്രണവ് (570.2644), ആലുവ തൈക്കാട്ടുകര ഉഷസില്‍ യു. ആര്. ആനന്ദ് (സ്കോര്‍- 569.9156) എന്നിവരാണ് ആദ്യ പത്തു റാങ്കില്‍ ഉള്‍പ്പെട്ടവര്‍.
പട്ടികജാതി വിഭാഗത്തില്‍ തിരുവനന്തപുരം പാപ്പനംകോട് കോട്ടുകാഞ്ഞിരംവിള വീട്ടില്‍ സിദ്ധാര്‍ഥ് രവി (553.1053) ആലപ്പുഴ ചേര്‍ത്തല എസ്എന്‍ പുരം ഗായത്രിയില്‍ ബി. ശരത്ത് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും റാങ്കു നേടി. സിദ്ധാര്‍ഥിന് 65 ഉം ശരത്തിന് 654 മാണ് പൊതുവിഭാഗത്തില്‍ ലഭിച്ച റാങ്കുകള്‍. പട്ടികവര്‍ഗ വിഭാഗത്തില്‍ തിരുവനന്തപുരം പ്ലാമൂട് പുഷ്പനഗറില്‍ പി.എന്‍.ആര്.എ-10 എംഎന്‍ ലെയ്നില്‍ എസ്. രക്ഷ (436.6398)യ്ക്ക് ഒന്നും വയനാട് സുല്‍ത്താന്‍ ബത്തേരി കൊലിപ്പുര വീട്ടില്‍ കെ.യു. ഉമേഷ് (414.8379) രണ്ടും റാങ്കുകള്‍ കരസ്ഥമാക്കി. യഥാക്രമം 2297, 3610 എന്നിങ്ങനെയാണ് ഇവര്‍ക്ക് പൊതുവിഭാഗത്തില്‍ ലഭിച്ച റാങ്കുകള്‍.
എഞ്ചിനീയറിംഗ്് പ്രവേശന പരീക്ഷയെഴുതിയ 1,03,398 വിദ്യാര്‍ഥികളില്‍ 74,307 പേരാണ് യോഗ്യത നേടിയെങ്കിലും 57,081 വിദ്യാര്‍ഥികളാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. ഇതില്‍ 31,530 ആണ്‍കുട്ടികളും 25,551 പെണ്‍കുട്ടികളുമാണ്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ 38,838 പേര് ഹയര്‍ സെക്കന്‍ഡറിയിലും 329 പേര് വിഎച്ച്എസ്ഇയിലും 287 പേര് കേരളത്തിന് പുറത്ത് ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ കോഴ്സുകള്‍ പഠിച്ചവരുമാണ്.
ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ഇന്ന് പുറത്തിറങ്ങും. ജൂണ്‍ 29നാണ് ഒന്നാംഘട്ട അലോട്ട്മെന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: