രാമനാഥപുരം: അകാരണമായി ആര്‍എസ്എസ് ശാഖ തടഞ്ഞ തമിഴ്നാട് പോലീസ് അഖിലേന്ത്യാ ഭാരവാഹികള്‍ ഉള്‍പ്പെടെ 350-ല്‍ പരം മുതിര്‍ന്ന പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടിലെങ്ങും ആര്‍എസ്എസ്-ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അധികാരികള്‍ക്കു താക്കീതായി. അറസ്റ്റു ചെയ്തവരെ പിന്നീട് വിട്ടയച്ചു.
തമിഴ്നാട്ടിലെ രാമനാഥപുരത്ത് ദേവീപട്ടണത്തില് രണ്ടുദിവസത്തെ ആര്‍എസ്എസ് ദക്ഷിണ തമിഴ്നാട് പ്രാന്തീയ ബൈഠക് നടക്കുകയാണ്. ഇന്നലെ വൈകിട്ട് കടലോരത്ത് ശാഖാ പരിപാടി നടത്തുന്നതിനിടയിലാണ് പോലീസ് നടപടി. 350-ല്‍ പരം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. ആര്‍എസ്എസ് അഖിലാഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്, ക്ഷേത്ര പ്രചാരക് സ്ഥാണു മാലയന്‍, ക്ഷേത്രകാര്യവാഹ് രാജേന്ദ്രന്, ക്ഷേത്ര പ്രചാര്‍ പ്രമുഖ് എസ്.എസ്. ഗോവിന്ദ, പ്രാന്ത പ്രചാരക് കേശവ് വിനായക് തുടങ്ങി സംസ്ഥാന-ജില്ലാ-വിഭാഗ്- ഭാരവാഹികളാണ് അറസ്റ്റിലായത്.
നിരോധനാജ്ഞയോ എന്തെങ്കിലും വിലക്കോ നിലവിലില്ലാത്ത സ്ഥലത്ത് പോലീസ് കൈക്കൊണ്ട നടപടിയ്ക്ക് തക്ക കാരണം പറയാന്‍ അധികൃതര്‍ക്കാവുന്നില്ല. കടല്കരയില് പരിപാടികള്‍ നടത്താന്‍ മുന്‍കൂര്‍ അനുമതി വേണമെന്നാണ് പറയുന്നത്.
ശാഖാ പ്രവര്‍ത്തനം തടഞ്ഞതിലും നേതാക്കളെ അറസ്റ്റു ചെയ്തതിലും പ്രതിഷേധിച്ച് സംസ്ഥാനത്തെങ്ങും ഇന്നലെത്തന്നെ പ്രതിഷേധ പരിപാടികള്‍ നടന്നു. ഇന്നും തുടരും.
രാജ്യമെമ്പാടും പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള ദേശീയ പ്രസ്ഥാനത്തിന് വിലക്കേര്‍പ്പെടുത്തിയ തമിഴ്നാട്ടിലെ ജയലളിത സര്‍ക്കാരിന്റെ നടപടി ജനാധിപത്യ വിരുദ്ധവും ഏകാധിപത്യപരവും ഹിന്ദു വിരുദ്ധവുമാണെന്ന് ആര്‍എസ്എസ് കേരള പ്രാന്ത കാര്യവാഹ് പി. ഗോപാലന് കുട്ടി മാസ്റ്റര്‍ പ്രസ്താവിച്ചു. ദേശീയ നിരോധനത്തെ പോലും അതിജീവിച്ച പ്രസ്ഥാനത്തെ രാജ്യം നിര്‍ണായകമായി ഉറ്റു നോക്കുന്ന ഈ കാലത്ത് പ്രവര്‍ത്തനരംഗത്ത് തടയാന്‍ ശ്രമിക്കുന്നത് അധികൃതരുടെ ദേശവിരുദ്ധ മനസ്ഥിതിയാണ് പ്രകടിപ്പിക്കുന്നത്. ഇത് പ്രതിഷേധാര്‍ഹമാണ്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: