കൊച്ചി: രാഷ്ട്രപുരോഗതിയില്‍ എല്ലാ ജനവിഭാഗങ്ങളെയും പങ്കെടുപ്പിക്കുന്നതിനും ഗുണഭോക്താക്കളാക്കുന്നതിനും വേണ്ടി വിശ്വഹിന്ദുപരിഷത്തു പോലുള്ള സാമൂഹ്യ സംഘടനകളുടെ പ്രവര്‍ത്തനം താഴെത്തട്ടിലേക്ക് എത്തിക്കേണ്ടതുണ്ടെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ ജസ്റ്റിസ്എം. രാമചന്ദ്രന് അഭിപ്രായപ്പെട്ടു. വിഎച്ച്പിയുടെ കൊച്ചി ജില്ലാ സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എസ്.ജെ.ആര്. കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്. സജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉച്ചക്കുശേഷം നടന്ന ചര്‍ച്ചയില്‍ വിഭാഗ് സെക്രട്ടറി എന്‍.ആര്. സുധാകരന് പങ്കെടുത്തു. വൈകിട്ട് നടന്ന സമാപനസമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോഹനന് ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറി ഐ.ബി. ശശി വിഎച്ച്പിയുടെ വരാന്‍ പോകുന്ന അന്‍പതാം വാര്ഷികത്തിനുവേണ്ട തയ്യാറെടുപ്പുകളെക്കുറിച്ച് സംസാരിച്ചു. അഞ്ഞൂറില്‍പ്പരം പ്രവര്‍ത്തകര്‍ പങ്കെടുത്ത സമ്മേളനം വൈകിട്ട് നാല് മണിയോടെ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: