ബാഗ്ദാദ്: കനത്ത പോരാട്ടം തുടരുന്ന ഇറാഖില്‍ വടക്കന്‍ പ്രവിശ്യയിലെ മൂസില്‍ പിടിച്ചടക്കിയ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്ത് (ഐഎസ്ഐഎസ്) രാജ്യത്തെ കൂടുതല്‍ മേഖലകളിലേക്ക് ആക്രമണം വ്യാപിപ്പിക്കുന്നു. ഇറാഖിലെ പ്രമുഖ നഗരങ്ങളില്‍ ഒന്നായ തിക്രിതും ഭീകരര്‍ പിടിച്ചെടുത്തു. ഇവിടെനിന്ന് മുന്നൂറിലേറെ തടവുകാരെ മോചിപ്പിച്ചതായി പോലീസ് അറിയിച്ചു.
രണ്ടുദിവസത്തിനിടെ ഭീകരരുടെ പിടിയിലാവുന്ന രണ്ടാമത്തെ നഗരമാണ് തിക്രിത്. സമാറ നഗരത്തിനു നേര്‍ക്കും ആക്രമണം തുടങ്ങിയിട്ടുണ്ട്. നിനവേ പ്രദേശവും ഭീകരരുടെ കൈയിലാണ്. കഴിഞ്ഞദിവസം മൊസൂള്‍ ഭീകരര്‍ പിടിച്ചെടുത്തിരുന്നു. ഇറാഖിലെ തന്ത്ര പ്രധാനമായ പല സ്ഥലങ്ങളും നൂരി അല്‍മാലികിയുടെ സൈന്യത്തിന് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്.
ഇന്നലെ മൂസില്‍ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പ്രഖ്യാപിച്ച വിമതര്‍ പിന്നെ നീങ്ങിയത് ബെയ്ജിലേക്കായിരുന്നു. അക്രമങ്ങളെത്തുടര്ന്ന പതിനായിരങ്ങള്‍ പാലായനം ചെയ്യുകയാണ്. അതേസമയം, ഭീകരരെ നേരിടാന്‍ പ്രധാനമന്ത്രി നൂറി അല്‍മാലികി അന്തര്‍ദേശീയ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പിനു ശേഷം സര്‍ക്കാര്‍ രൂപീകരണശ്രമത്തിലേര്പ്പെട്ടിരിക്കുന്ന നൗരി മാലിക്കി ഭീകരര്‍ക്ക് വഴിപ്പെടേണ്ട അവസ്ഥയിലാണ്. ഇസ്ലാമികരാഷ്ട്രം ലക്ഷ്യം വയ്ക്കുന്ന ഐഎസ്ഐഎസ് അയല്‍രാജ്യമായ സിറിയയിലും പോരാട്ടത്തിലാണ്. ഇരുരാജ്യത്തിന്റെയും അതിര്‍ത്തി ചേര്‍ത്തെടുത്ത് ഇസ്ലാമികരാഷ്ട്രം സ്ഥാപിക്കാനാണ് ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: