മുംബൈ: സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ ആക്ഷേപകരമായ പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് മഹാരാഷ്‌ട്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. പോസ്റ്റിടുന്നവരെ മാത്രമല്ല, ലൈക്ക് ചെയ്യുന്നവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി ആര്‍.ആര്‍.പാട്ടീല്‍ പറഞ്ഞു. ഫേസ്ബുക്ക് വഴിയുള്ള അതിക്രമങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. നവ മാധ്യമങ്ങളെ നല്ല പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പ്രയോജനപ്പെടുത്തണമെന്ന് പറഞ്ഞ പാട്ടീല്‍, അടുത്തിടെ നിരവധി അക്രമ സംഭവങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റുകള്‍ വഴി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനിമുതല്‍ ഫേസ്ബുക്കില്‍ ആക്ഷേപകരമായ പോസ്റ്റുകള്‍ ഉപയോഗിക്കുന്നവരെ മാത്രമല്ല, ലൈക്ക് ചെയ്യുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും പാട്ടീല്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: