തിരുവന്‍വണ്ടൂര്‍: സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും നിറഞ്ഞ ആധുനിക കാലഘട്ടത്തില്‍ ചിരിക്കും നര്‍മബോധത്തിനും പ്രമുഖ സ്ഥാനമുണ്ടെന്ന് കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു. പല രോഗങ്ങള്‍ക്കുമുള്ള മരുന്നാണ് ചിരിയെന്നും ചിരിയിലൂടെ മനഃശാന്തി നേടാമെന്നും അദ്ദേഹം പറഞ്ഞു. ഹാസ്യവേദിയുടെ 28-ാം സംസ്ഥാന സമ്മേളനം തിരുവന്‍വണ്ടൂരില്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. തേവന്നൂര്‍ മണിരാജ് അധ്യക്ഷത വഹിച്ചു. ജെ. ഫിലിപ്പോസ് തിരുവല്ല, സുരേന്ദ്രന് കടയ്ക്കോട്ട് എന്നിവരും ആശംസാപ്രസംഗം നടത്തി. പി.പി.എ. റഹിം സ്വാഗതവും ജോപ്പി നിര്‍മ്മലഗിരി നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. രാവണപ്രഭു (പ്രസിഡന്റ്), എസ്.എന്‍.ജി. നമ്പൂതിരി (ജനറല്‍ സെക്രട്ടറി), ഡോ. മണിരാജ് (തേവന്നൂര്‍), ഡോ.പി.എ. ജോസഫ് (വൈസ് പ്രസി.), രാമചന്ദ്രന് പാണ്ടിക്കാട്, മരുത്തൂര്കുളങ്ങര ജി.കെ. പിള്ള (സെക്രട്ടറിമാര്‍), രവി പുലിയന്നൂര്‍ (ട്രഷറര്‍).
ഉച്ചകഴിഞ്ഞ് നടന്ന ചിരിയരങ്ങ് ജനറല്‍ സെക്രട്ടറി എസ്.എന്‍.ജി. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ചിരി അരങ്ങില്‍ രാമചന്ദ്രന് പാണ്ടിക്കാട്, പി.പി.എ. റഹിം, വിജയന് ന്യൂസ്പ്രിന്റ് നഗര്‍, കെ.കെ. നായര്‍, സീതാപതി തൃപ്പൂണിത്തുറ, എം.വി.കെ. നമ്പൂതിരി, പ്രിയംവദ പെരിങ്ങാല, ആര്. ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. പുഞ്ചിരി പ്രാര്‍ത്ഥനയോടെ രാവിലെ തുടങ്ങിയ സമ്മേളനം ഡോ. പി.എ. ജോസഫിന്റെ നേതൃത്വത്തില്‍ കൂട്ടച്ചിരിയോടെ 5 മണിക്ക് പര്യവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: