കാര്‍വാര്‍: ഇന്ത്യയുടെ ശബ്ദാതിവേഗ മിസൈലായ ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചു. കാല്വാറിലെ നേവല്‍ ബെയ്സിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം.
മിസൈലിന്റെ കൂടിയ ദൂരപരിധിയായ 290 കി.മീ എന്ന ലക്ഷ്യം നേടാനായിരുന്നു പരീക്ഷണം. ശബ്ദത്തേക്കാള്‍ 2.8 മടങ്ങ് വേഗമുള്ള മിസൈലിന് 300 കിലോ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുണ്ട്.
റഷ്യയുടെ സഹായത്തോടെ ഇന്ത്യ വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് ഇതിനകം തന്നെ കര,നാവിക സേനകളുടെ ഭാഗമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: