റാഞ്ചി: ജാര്‍ഖണ്ഡില്‍ നിന്ന് കേരളത്തിലേക്ക് കുട്ടികളെ കൊണ്ടു വന്ന സംഭവം മനുഷ്യക്കടത്ത് തന്നെയാണെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് പറഞ്ഞു. സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. വിഷയത്തില്‍ ഉന്നതതല അന്വേഷണം നടത്തും. സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കേരളത്തില്‍ നിന്നുള്ള മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പിഞ്ചുകുഞ്ഞുങ്ങളെ കൂട്ടത്തോടെ കടത്തുന്നതിന് പിന്നിലെ താല്പര്യം എന്താണെന്ന് മുഖ്യമന്ത്രി ചോദിച്ചു. മുതിര്‍ന്ന കുട്ടികളൊണെങ്കില് ഇക്കാര്യം മനസ്സിലാക്കാമെന്നും ഹേമന്ത് സോറന് പറഞ്ഞു. അനാഥരല്ലാത്ത കുട്ടികളെ അനാഥാലയത്തിലേക്ക് കൊണ്ടുപോയത് ദു:ഖകരമാണ്.
കുട്ടികളെ മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവോ എന്ന് പരിശോധിക്കും. പ്രശ്നത്തെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കരുതെന്നും ഹേമന്ത് സോറന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: