കൊച്ചി: കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാനത്തെ വിവിധ പാസഞ്ചേഴ്സ് അസോസിയേഷനുകളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും യാത്രക്കാരുടെയും സമ്മേളനം അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അഡ്വ. മാത്യു പോള്‍ ഉദ്ഘാടനം ചെയ്തു.
പുതിയ കേന്ദ്രസര്‍ക്കാര്‍ മുന്‍പാകെ സംസ്ഥാനത്തിന്റെ വിവിധ റെയ്ല്‍വെ ആവശ്യങ്ങളടങ്ങുന്ന സമഗ്ര നിവേദനം സമര്‍പ്പിക്കാന്‍ സമ്മേളനം തീരുമാനിച്ചു.
കേരളത്തിന്റെ ചിരകാലാവശ്യമായ റെയില്‍വെ സോണ്‍ ഉടനെ ആരംഭിക്കണമെന്നും കണ്ണൂര്‍ കേന്ദ്രമാക്കി മൂന്നാമതൊരു ഡിവിഷന് അനുവദിക്കണമെന്നും മംഗലാപുരം ഡിവിഷന് രൂപീകരിക്കുന്നതിന് പാലക്കാട് ഡിവിഷനെ വീണ്ടും വെട്ടിമുറിക്കരുതെന്നും ശബരി പാതയ്ക്കായി ഗണ്യമായ തുക വകയിരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
അഡ്വ. കെ.വി. ജയപ്രകാശ്, എസ്.സി. കുറ്റാലംപിള്ള, വി. ജോര്‍ജ്, ത്രേസ്യാമ്മ നെല്ലിപ്പുഴ, ഇ.ബി. വിജയന് മേനോന്, മണലില്‍ മോഹനന്, രാമ പ്രിയവര്മ, ജോണി ജോസഫ്, ഡേവിഡ്.ജെ.പൈനാടത്ത്, ഡി. ഭുവനേശ്വരന്‍, കെ. വിജയന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: