തിരുവനന്തപുരം: കുട്ടികളെ കേരളത്തിലേക്കു കടത്തിയ സംഭവത്തില്‍ ജാര്‍ഖണ്ഡില്‍ നിന്ന് എത്തിയ ഉദ്യോഗസ്ഥസംഘം ജാര്‍ഖണ്ഡ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കേരളത്തില്‍ നിന്നുള്ള കുട്ടികളെ വിവിധ സാമൂഹിക സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളെ കടത്തുന്നത്് തടയാന്‍ പ്രത്യേക കര്‍മപദ്ധതിക്കു രൂപം നല്‍കും. ഇത്തരം നീക്കങ്ങള്‍ തടയാന്‍് ശിശുക്ഷേമ സമിതികള്‍ക്ക് അധികാരം നല്‍കണം. കേരളത്തില്‍ നിന്നു തിരിച്ചെത്തുന്ന കുട്ടികളെ ആരോഗ്യപരിശോധനയ്ക്കു വിധേയരാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികള്‍ക്ക് കൂടുതല്‍ പഠനസൗകര്യങ്ങള്‍ ഇവര്‍ക്ക് ഏര്‍പ്പെടുത്തും.
കേരളത്തില്‍ നിന്നു തിരിച്ചെത്തുന്ന കുട്ടികളെ ആരോഗ്യപരിശോധനയ്ക്കു വിധേയരാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ഇരു സര്‍ക്കാരുകള്‍ക്കും തുല്യ ഉത്തരവാദിത്വമാണ് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
അതേസമയം ജാര്‍ഖണ്ഡില്‍ നിന്ന് കൊണ്ടുവന്ന 120 കുട്ടികളെ നാളെ നാട്ടിലേക്ക് അയയ്ക്കുമെന്ന് സാമൂഹ്യനീതി മന്ത്രി എം.കെ മുനീര്‍ അറിയിച്ചു. നാളെ വൈകിട്ട് പാറ്റ്ന എക്സ്പ്രസിലാണ് കുട്ടികളെ നാട്ടിലേക്ക് അയയ്ക്കുക. കുട്ടികളുടെ സുരക്ഷയ്ക്കായി സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥരും വനിതാ പോലീസും ഒപ്പമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: