കൊച്ചി: തനിക്കും മകള്‍ക്കും വില പറഞ്ഞെത്തിയ പെണ്‍വാണിഭക്കാരനെ കയ്യോടെ പിടികൂടിയ സന്തോഷത്തിലാണ് ഈ ദമ്പതികള്‍ നടത്തിയ ഒരു ചെറുനാടകത്തിന്റെ അവസാനമാണ് ഒറ്റപ്പാലം സ്വദേശിയായ യുവാവ് കുടുങ്ങിയത്. സംഭവം രാജപ്പനും ഭാര്യയും വിവരിക്കുന്നതിങ്ങനെ
ആല്‍ബത്തിലും മറ്റും അഭിനയിക്കുന്ന മകളുടെ ഫോണ്‍ നമ്പര്എങ്ങനെയോ കൈവശപ്പെടുത്തിയ യുവാവ് ആ നമ്പരിലേക്ക് സ്ഥിരം വിളി തുടങ്ങി. പന്തികേട് തോന്നിയ മകള്‍ ഫോണ്‍ അമ്മക്ക് കൈമാറി. അതോടെ കുശലാന്വേഷണവും പ്രേമസല്ലാപവും അമ്മയോടായി. എത്ര താക്കീത് ചെയ്തിട്ടും ഇയാള്‍ ഫോണ്‍വിളി നിര്‍ത്താതെയായതോടെ രാജപ്പനും കുടുംബവും കൂടിയാലോചിച്ച് ഒരു നാടകം കളിക്കാന്‍ തീരുമാനിച്ചു. അമ്പിളി യുവാവിനെ പിണക്കാതെ സംസാരിച്ച് അയാളുടെ ഉദ്ദേശ്യം മനസ്സിലാക്കി. നിലവിലുള്ള ഭര്‍ത്താവിനെ കളഞ്ഞ് മകളുമായി തനിക്കൊപ്പം വരണമെന്നായി യുവാവ്. എന്നും രാത്രി ഒരുമണിയോടെ യുവാവിന്റെ ഫോണ്കോളെത്തും. അത് മണിക്കൂറുകളോളം തുടരുന്നതിന് യുവാവിന് മടിയില്ല. ഫോണ്‍വിളിയുടെ പേരില്‍ വീട്ടില്‍ ഭര്‍ത്താവ് കലഹം തുടങ്ങിയെന്നും താനും മകളും കഷ്ടപ്പെടുകയാണെന്നും അമ്പിളി യുവാവിനെ ധരിപ്പിച്ചു. രാജപ്പനാകട്ടെ ഭാര്യക്ക് ഫോണ്‍കോള്‍ വരുന്ന നേരത്ത് ബഹളം വയ്ക്കുന്നതായി അഭിനയിക്കും, ഉടന്‍ ഇവിടം വിട്ടുകൊള്ളണമെന്നും തനിക്ക് ഇങ്ങനെയൊരു ഭാര്യയെ ആവശ്യമില്ലെന്നും രാജപ്പന് ഫോണിലൂടെ പറയുന്നത് കേട്ടതോടെ യുവാവിന് സന്തോഷമായി. ധൈര്യമായി മകളെയും കൂട്ടി വരണമെന്നും നാട് വിട്ടുപോയി സുഖമായി ജീവിക്കാമെന്നുമായി അയാള്‍. ഒടുവില്‍ മുന്‍കൂര്‍ പ്ലാന്‍ ചെയ്തത് അനുസരിച്ച് താനും മകളും വരാമെന്ന് അമ്പിളി യുവാവിനെ ധരിപ്പിച്ചു. തീയതിയും ദിവസവും നിശ്ചയിച്ച ശേഷം വിവരം എറണാകുളം സിററി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ അറിയിക്കുകയും ചെയ്തു.
ഒടുവില്‍ ശനിയാഴ്ച്ച വേണാട് ട്രെയിനില്‍ താനും മകളും എറണാകുളത്തെത്തുമെന്നും കാത്തുനില്‍ക്കണമെന്നും അമ്പിളി യുവാവിനോട് ആവശ്യപ്പെട്ടു. അതോടെ ആവേശത്തിലായ യുവാവ് ശനിയാഴ്ച്ച എറണാകുളത്ത് താമസിക്കാമെന്നും ഞായറാഴ്ച്ച വെളുപ്പിന് ബാംഗ്ലൂരിലേക്ക് പുറപ്പെടാമെന്നും അറിയിച്ചു.
അതനുസരിച്ച് ശനിയാഴ്ച്ച പത്തരയോടെ അമ്പിളിയും ഭര്‍ത്താവും എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തി പുറപ്പെട്ടപ്പോള്‍ മുതല്‍ ഫോണില്‍ നിര്‍ദ്ദേശങ്ങള്‍ നല്കികൊണ്ടിരുന്ന യുവാവ് സ്റ്റേഷനില്‍ കാറുമായി കാത്തുനില്ക്കുന്നുണ്ടെന്ന് അറിയിച്ചു. പുറത്തെത്തിയ അമ്പിളി ഇന്നോവ കാറുമായി തന്നെയും മകളേയും കാത്തുനില്ക്കുന്ന യുവാവിനെ കണ്ടെത്തി. അമ്പിളിയെ തിരിച്ചറിഞ്ഞ യുവാവ് പെട്ടെന്ന് കാറില്‍ കയറാന്‍ ഫോണില്‍ നിര്‍ദ്ദേശിച്ചു. അമ്പിളി കാറിന്റെ ഡോര്‍ തുറന്നതും ഭര്‍ത്താവും മഫ്റ്റി പോലീസും യുുവാവിനെ വളഞ്ഞു. , യുവാവിനെയും പരാതിക്കാരെയും കൂട്ടി കമ്മീഷണര്‍ ഓഫീസിലെത്തിയ പോലീസ് പരാതി എഴുതി വാങ്ങി കേസ് ഫയല്‍ ചെയ്തു. പോലീസ് കസ്റ്റഡിയിലാണ് യുവാവ്.
അല്‍പ്പം നാടകകം കളിക്കേണ്ടി വന്നെങ്കിലും ഇത്തരത്തിലൊരു പെണ്‍വാണിഭക്കാരനെ പിടികൂടാനായതിന്റെ സന്തോത്തിലാണ് രാജപ്പനും ഭാര്യയും. ഇത്തരത്തിലുള്ള സംഭവങ്ങള്‍ മറച്ചു വയ്ക്കുകയോ ഒഴിഞ്ഞു മാറുകയോ ചെയ്യാതെ അല്‍പ്പം ധൈര്യത്തോടെ നേരിട്ടാല്‍ ഒരു പരിധി വരെ സമൂഹം രക്ഷപ്പെടുമെന്ന അഭിപ്രായമാണ്് ഈ സാധാരണക്കാരായ ദമ്പതികള്‍ക്ക്.
അതേസമയം പിടിയിലായ യുവാവിന്റെ ഉദ്ദേശ്യം ഇനിയും വ്യക്തമായിട്ടില്ല, അമ്പിളിയേയും മകളേയും ആര്‍ക്കോ എത്തിച്ചുകൊടുക്കാനായിരുന്നു എന്നുറപ്പ്. അതാര്‍ക്കാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ പോലീസ് ്. ഇയാള്‍ക്ക് പിന്നില്‍ വന്‍ ശ്യംഖല ഉണ്ടോ എന്നതും വ്യക്തമല്ല. എന്നാല്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തുന്നതായും സൂചനയുണ്ട്. പ്രതിക്കെതിരെ കാര്യമായ വകുപ്പുകള്‍ ചാര്‍ജ് ചെയ്യാതിരിക്കാന്‍ ഉന്നതതലത്തില്‍ നീക്കം നടക്കുന്നതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: