തിരുവനന്തപുരം: എന്‍കെ പ്രേമചന്ദ്രന്റെ വീടിന് കല്ലെറിഞ്ഞ സംഭവത്തില്‍ മുഖ്യമന്ത്രി അപലപിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരാള്‍ക്കെതിരെ ആക്രമണം നടത്തുന്നത് സംബന്ധിച്ച നിലപാട് സിപിഎം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തരം സംഭവങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതെസമയം, തന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തെപ്പറ്റി പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ നിജസ്ഥിതി പുറത്തുവരുമെന്നും അതിനുശേഷം പ്രതികരിക്കാമെന്നും എന്‍കെ പ്രേമചന്ദ്രന് എംപി പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെപ്പറ്റി മുന്‍കൂട്ടി നിഗമനത്തിലെത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: