കൊച്ചി: ഉന്നതങ്ങളിലെത്തിയപ്പോഴും താന്‍ കടന്നുവന്ന വഴികളെ മറക്കാത്ത രാഷ്ട്രീയനേതാവായിരുന്നു ഗോപിനാഥ മുണ്ടെയെന്ന് ജിസിഡിഎ ചെയര്മാന് എന്‍. വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. ബിജെപി ജില്ലാ കമ്മറ്റി എറണാകുളം കെഎസ്ഇബി ഹാളില്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊതുപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നല്ലൊരു മാതൃകയാണെന്നും കക്ഷിരാഷ്ട്രീയത്തിനതീതമായി മറ്റുള്ളവരുമായി നല്ല ബന്ധം വെക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും വേണുഗോപാല്‍ അനുസ്മരിച്ചു. ബിജെപിയുടെ ജനകീയ അടിത്തറ വിപുലമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ക്ഷേത്രീയ സമ്പര്‍ക്കപ്രമുഖ് എ.ആര്. മോഹനന്, ഡിസിസി ജനറല്‍ സെക്രട്ടറി വി.പി. ജോര്‍ജ്, ആര്‍എസ്പി ജില്ലാ സെക്രട്ടറി ജോര്‍ജ് സ്റ്റീഫന്‍, കുരുവിള മാത്യൂസ്, രംഗദാസപ്രഭു, ശ്യാമളപ്രഭു, അഡ്വ. കെ.വി. സാബു, എം.എന്‍. മധു, എന്‍. സജികുമാര്‍, സുധ ദിലീപ്, സഹജ ഹരിദാസ്, സരള പൗലോസ്, സജിനി രവികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: