തിരുവനന്തപുരം: കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഝാര്‍ഖണ്ഡ് ലേബര്‍ കമ്മീഷണര്‍ ഡോ. മനീഷ് രഞ്ജന്‍ പറഞ്ഞു. ഇതുസംബന്ധിച്ച അന്വേഷണങ്ങള്‍ക്കായി ആറംഗ ഉന്നതതലസംഘം കേരളത്തിലെത്തി.
വിഷയത്തില്‍ യാതൊരു വിദത്തിലുള്ള വിട്ടു വീഴ്ച്ചയ്ക്കും തയ്യാറല്ലെന്നാണ് ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തലയുടെ ആവര്‍ത്തിച്ചുള്ള പ്രതികരണം. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും അദ്ദേഹം അറിയിച്ചു. ക്രമക്കേട് കണ്ടത്തെിയ അനാഥാലയങ്ങള്‍ക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്ന മുസ്ലീം സംഘടനകളുടെ ആവശ്യം രമേശ് ചെന്നിത്തല നിരാകരിച്ചു.
സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്കാന് സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി എം.കെ മുനീര്‍ പറഞ്ഞു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം അന്വേഷണം നടക്കുന്നതിനാല്‍ വിഷയത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. സംഭംവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അനാഥാലയങ്ങള്‍ക്ക് കുട്ടികളെ ഏറ്റെടുക്കുന്നതിനാവശ്യമായ നിയമം കാലോചിതമായി പരിഷ്കരിക്കണമെന്നും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു.
ലീഗിനെതിരെ യൂത്ത് കോണ്‍ഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്. വിഷയത്തില്‍ വര്ഗീയമുതലെടുപ്പിനാണ് ലീഗ് ശ്രമിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: