കൊച്ചി: കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്റെ പ്രതിമ 130-ാമത് ജന്മദിനത്തില് തന്നെ ജെസിബി ഉപയോഗിച്ച് തകര്‍ത്ത അധാര്‍മ്മിക പ്രവൃത്തിയില്‍ പണ്ഡിറ്റ് കറുപ്പന് വിചാരവേദി പ്രതിഷേധിച്ചു. കുണ്ടന്നൂര്‍ കവലയില്‍ നിന്നും പ്രതിമ സ്ഥാപിച്ചിരുന്ന സ്ഥലത്തേക്ക് വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കറുപ്പന്റെ പൂര്‍ണകായ പ്രതിമ സര്‍ക്കാര്‍ ചെലവില്‍ പുനഃസ്ഥാപിക്കണമെന്നും വിചാരവേദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിഎച്ച്പി ദേശീയ ഉപാധ്യക്ഷന്‍ കെ.വി. മദനന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ എം.കെ. ചന്ദ്രബോസ്, കെ.കെ. വാമലോചനന്‍, വി. സുന്ദരം, ഡോ. ഗോപിനാഥ് പനങ്ങാട്, സി.ജി. രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: