ന്യൂദല്‍ഹി: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ വാഹനത്തില്‍ ഇടിച്ച ഇന്‍ഡിക്ക കാറിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഇംപീരിയല്‍ ഹോട്ടലില്‍ ജോലിചെയ്യുന്ന ഗുര്‍ജിന്ദര്‍ സിംഗിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ 6.20നാണ് ഗുര്‍ജിന്ദര്‍ സിംഗ് ഓടിച്ച കാര്‍ സിഗ്നല്‍ തെറ്റിച്ച് മുണ്ടെയുടെ കാറില്‍ ഇടിച്ചത്.
ഇടിയുടെ ആഘാതത്തെ തുടര്‍ന്ന് ഗോപിനാഥ് മുണ്ടെയ്ക്ക് ശക്തമായ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. പൃഥ്വിരാജ് റോഡ് – തുഗ്ലക് റോഡ് റൗണ്ട് എബൗട്ടില്‍ വച്ചായിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: