ജോര്ഹത്ത (അസാം): ആര്‍മി റിക്രൂട്ട് മെന്റ് റാലിക്കിടെയുണ്ടായ ബഹളത്തിനിടെ പോലീസ് നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ഞായറാഴ്ച ജോര്‍ഹത്ത് ജില്ലയിലാണ് വെടിവെപ്പ് നടന്നത്. ആര്‍മി ബ്രാഞ്ച് റിക്രൂട്ട്മെന്റ് ഓഫീസിന്റെ നേതൃത്വത്തിലാണ് ജോര്‍ഹത്ത് സ്റ്റേഡിയത്തില്‍ മൂന്ന് ദിവസത്തെ റാലി സംഘടിപ്പിച്ചത്.
ശരിയായ രേഖകളില്ലാതെ റിക്രൂട്ടുമെന്റില്‍ പങ്കെടുക്കാനെത്തിയ ഉത്തര അസാമില്‍ നിന്നുള്ളവരെ ഒഴിവാക്കിയതാണ് പ്രശ്നത്തിന് തുടക്കം. ഇവര്‍ സംഘം ചേര്‍ന്ന് റിക്രൂട്ട്മെന്റ് ഉപരോധിച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഉപരോധക്കാരോട് പിരിഞ്ഞുപോകാനാവശ്യപ്പെട്ടെങ്കിലും പിരിഞ്ഞ് പോയില്ല. തുടര്‍ന്ന് ആകാശത്തേക്ക് വെടിവെച്ചു. ഇതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കുലും പെട്ടാണ് മൂന്ന് പേര്‍ക്ക് സാരമായ പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: