കൊച്ചി : കോള്‍ഗേറ്റ്-പാമോലീവ്, പുതിയ പേസ്റ്റായ കോള്‍ഗേറ്റ് മാക്സിമം കാവിറ്റി പ്രൊട്ടക്ഷന്‍ പ്ലസ് ഷുഗര്‍ ആസിഡ് ന്യൂട്രലൈസര്‍ വിപണിയിലിറക്കി.
ഷുഗര്‍ ആസിഡ് ന്യൂട്രലൈസര്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യത്തെ ടൂത്ത്പേസ്റ്റാണിത്. പറ്റിപ്പിടിക്കുന്നതും മധുരം നിറഞ്ഞതുമായ ഭക്ഷണമാണ് പല്ലുകളില്‍ ദ്വാരങ്ങള്‍ സൃഷ്ടിക്കുന്നത്. ഷുഗര്‍ ആസിഡ് ന്യൂട്രലൈസര്‍ സാങ്കേതികവിദ്യ, പല്ലുകളില്‍ ഷുഗര്‍ ആസിഡ് മൂലം ദ്വാരമുണ്ടാകുന്നത് പ്രതിരോധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
പല്ലുകളിലെ ദ്വാരമെന്ന പ്രശ്നം കൊണ്ട് ഇന്ത്യയിലെ പത്തുകുട്ടികളില്‍ ഏഴ് പേരും ബുദ്ധിമുട്ടുന്നെന്ന് കോള്‍ഗേറ്റ്-പാമോലീവ് എം.ഡി. പ്രഭ പരമേശ്വരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: