പറവൂര്‍: ഭക്ഷ്യവകുപ്പിനോട് മറ്റു വകുപ്പുകള്‍ പുറംതിരിഞ്ഞ് നില്‍ക്കുന്നുവെന്ന് ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. ഭക്ഷ്യവകുപ്പിനും രജിസ്ട്രേഷന് വകുപ്പിനും സ്ഥലം കിട്ടുവാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു. മറ്റു വകുപ്പുകള്‍ക്കുവേണ്ടി ഭക്ഷ്യവകുപ്പില്‍നിന്ന് സ്ഥലം വിട്ടുകൊടുക്കാന്‍ താന്‍ അനുഭാവം കാണിച്ചിട്ടുണ്ട്. എന്നാല്‍ ഈ സമീപനം മറ്റു വകുപ്പില്‍നിന്ന് കിട്ടുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ചേണ്ടമംഗലത്ത് സബ് രജിസ്ട്രാര്‍ ഓഫീസിനുവേണ്ടി നിര്‍മ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നിയമ ചട്ടങ്ങള്‍, രജിസ്ട്രേഷന് എന്നിവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും റിസര്‍ച്ച് സെന്റര്‍ ആരംഭിച്ചു. ആധാരം രജിസ്ട്രേഷന് ഓണ്‍ലൈന്‍ ആക്കില്ലെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ വി.ഡി. സതീശന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ദക്ഷിണമേഖല ഡപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് രജിസ്ട്രേഷന് സാജന് കുമാര്‍ സ്വാഗതം പറഞ്ഞു. അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പൊതുമരാമത്ത് കെട്ടിടവിഭാഗം ടി.പി. ബെന്നി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ. ഷാജി, ചേണ്ടമംഗലം പഞ്ചായത്ത് പ്രസിഡന്റ് മണി ടീച്ചര്‍, പുത്തന്‍വേലിക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീന സെബാസ്റ്റ്യന്‍, കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് സാജി ഷംസു, ടി.ജി. അശോകന്, ബിന്‍സി സോളമന്, കെ.എസ്. മനോജ്, കെ.ശിവശങ്കരന്, എ.എസ്. അനില്‍ കുമാര്‍, ബാബുലോനന്, എം.സി. ശിവന്, വി.എ. ഗോപി, കെ.സി. മധു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: