കൊച്ചി: ഐഎന്‍ജി വൈശ്യ ബാങ്ക് നവീകരിച്ച പുതിയ മൊബെയില്‍ ബാങ്കിങ്ങ് സൗകര്യം ഒരുക്കുന്നു. വിന്‍ഡോസ് ആപ്ലിക്കേഷനുള്ള ഫോണുകള്‍ക്ക് ഈ സൗകര്യം ലഭ്യമാകും.
ബാങ്ക് അടുത്തിടെ ഉപഭോക്താക്കളില്‍ നടത്തിയ സര്‍വേയില്‍ 18മുതല്‍ 34 വയസുവരെ പ്രായമുള്ളവരില്‍ പകുതിയോളവും അക്കൗണ്ട് അറിയുന്നതിനുള്പ്പെടെയുള്ള മറ്റു കാര്യങ്ങള്‍ക്ക് മൊബെയില്‍ ബാങ്കിങ്ങിനാണ് പ്രാമുഖ്യം നല്കുന്നതെന്നു കണ്ടെത്തിയിരുന്നു.
മൊബെയില്‍ ഉപയോഗം ഏറ്റവും കൂടുതലായ ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ ഡിജിറ്റല്‍ അടിത്തറ ബാങ്കിങ്ങിനു കൂടുതല്‍ സഹായകരമാകുമെന്ന് ബാങ്കിങ്ങ് ആന്റ് പ്രൈവറ്റ് ക്ലയന്റ് ഗ്രൂപ്പ് മേധാവി ബ്രെറ്റ് മോര്ഗന് വിലയിരുത്തുന്നു. ഇടപാടുകാരില്‍ നിന്ന് പുതിയ ആപ്ലിക്കേഷന്‍ കിട്ടിയ പ്രതികരണം പ്രോത്സാഹജനകമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: