തൃശൂര്‍: കെഎസ്എഫ്ഇ ആരില്‍നിന്നും കൊള്ളപ്പലിശ ഈടാക്കുന്നില്ലെന്ന് ചെയര്മാന് പി.ജെ ജോസ് പറഞ്ഞു.
കെഎസ്എഫ്ഇയും ബ്ലേഡ് മാഫിയയില്പ്പെട്ടതാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞിട്ടില്ല.
മന്ത്രിയുടെ പ്രസ്താവനയെ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും പി.ജെ ജോസ് പറഞ്ഞു. കമ്പനിയുടെ ബിസിനസ് ടേണ്‍ ഓവര്‍ 82 ശതമാനം വര്‍ദ്ധിച്ചു. ചിട്ടി വ്യാപാരത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിക്കാന്‍ സാധിച്ചെന്നും പി.ജെ ജോസ് തൃശൂരില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: