കൊച്ചി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത സിനിമാ മേക്കപ്പ് ആര്‍ട്ടിസ്റ്റ് പി.പി. തോമസ് അന്തരിച്ചു. ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. നടന് സുരേഷ്ഗോപിയുടെ പേഴ്സണല്‍ മേക്കപ്പ്മാനുമായിരുന്നു.
ശനിയാഴ്ച രാത്രി കുണ്ടന്നൂരില്‍ വെച്ചാണ് അപകടം. റോഡ് മുറിച്ചുകടക്കുകയായിരുന്ന തോമസിനെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചയാളെ കണ്ടെത്താനായിട്ടില്ല. നിരവധി മലയാളം, തമിഴ് ചിത്രങ്ങളില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ലീലയാണ് ഭാര്യ. മക്കള്‍: പി.ടി. പൗലോസ്, മരിയ റേച്ചല്‍, സബസ്റ്റീന. സംസ്കാരം ഇന്ന് ചെന്നൈയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: